കേരളം

kerala

മിതാലി രാജിന്‍റെ ആത്മകഥയുമായി സബാഷ്‌ മിത്തു; റിലീസ്‌ തീയതി പുറത്ത്‌

By

Published : Apr 30, 2022, 1:38 PM IST

Mithali Raj biopic: സബാഷ്‌ മിത്തു റിലീസ്‌ തീയതി പുറത്ത്‌. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവചരിത്രം പറയുന്ന ചിത്രമാണ് 'സബാഷ് മിത്തു'.

മിതാലി രാജിന്‍റെ ആത്മകഥ  Mithali Raj biopic  Shabaash Mithu release date  മിതാലി രാജിന്‍റെ ജീവചരിത്രം  Taapsee Pannu as Mithali Raj  സബാഷ്‌ മിത്തു റിലീസ്‌  Taapsee Pannu as Mithali Raj  Shabaash Mithu cast and crew  Mithali Raj cricket career
മിതാലി രാജിന്‍റെ ആത്മകഥയുമായി സബാഷ്‌ മിത്തു; റിലീസ്‌ തീയതി പുറത്ത്‌

Mithali Raj biopic: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവചരിത്രം പറയുന്ന ചിത്രമാണ് 'സബാഷ് മിത്തു'. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Shabaash Mithu release date: 2022 ജൂലായ്‌ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ഫെബ്രുവരി 4ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്‌. എന്നാല്‍ കൊവിഡ്‌ സാഹചര്യത്തില്‍ റിലീസ്‌ മാറ്റിവയ്‌ക്കുകയായിരുന്നു.

Taapsee Pannu as Mithali Raj: തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലിയുടെ വേഷം അവതരിപ്പിക്കുക. ഇന്ത്യന്‍ ഏകദിന ടെസ്‌റ്റ്‌ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ ആയിരുന്നു മിതാലി രാജ്‌. നേരത്തെ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്‌.

Shabaash Mithu cast and crew: 50 കോടി ബഡ്‌ജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്‌. ശ്രീജിത് മുഖർജിയാണ് സംവിധാനം. പ്രിയ ആവെനിന്‍റേതാണ് തിരക്കഥ. സിര്‍ഷ റേ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ ആണ് ചിത്രസംയോജനം. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഓസ്‌കര്‍ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുക.

Mithali Raj cricket career: രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ മിതാലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. 16ാം വയസിലെ ഏകദിന അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയായിരുന്നു മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. 7000 റണ്‍സ്‌ മറികടന്ന അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ്‌ താരമാണ് മിതാലി രാജ്‌. നിലവില്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ്‌ ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയാണ് താരം.

Also Read: സബാഷ് മിത്തുവിനായി ക്രിക്കറ്റ് പരിശീലിച്ച് താപ്‌സി പന്നു

ABOUT THE AUTHOR

...view details