കേരളം

kerala

സജിയെ സഹായിക്കാൻ സെൻ്റ് റോക്കിയായി ചാക്കോച്ചൻ, 'എന്താടാ സജി' ട്രെയിലർ പുറത്ത്

By

Published : Apr 6, 2023, 5:00 PM IST

കുഞ്ചാക്കോ ബോബൻ, നിവേദ തോമസ്, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാൻ്റിക് കോമഡി സിനിമയുടെ ട്രെയിലർ പുറത്ത്.

കൊച്ചി  Entada Saji trailer out  Enthada Saji  Enthada Saji  Chakochan as Saint Rocky  Saint Rocky  Saint Rocky malayalam  ചാക്കോച്ചൻ  എന്താടാ സജി  എന്താടാ സജി ട്രെയിലർ പുറത്ത്  കുഞ്ചാക്കോ ബോബൻ  നിവേദ തോമസ്  ജയസൂര്യ  കൊച്ചി  പുണ്യാളനായി കുഞ്ചാക്കോ ബോബൻ  കുഞ്ചാക്കോ ബോബനും ജയസൂര്യയും
'എന്താടാ സജി' ട്രെയിലർ പുറത്ത്

രിടവേളയ്‌ക്ക്‌ ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നിവേദ തോമസ് നായികയായ സിനിമയിൽ സെൻ്റ് റോക്കി എന്ന പുണ്യാളനായാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. ചാക്കോച്ചനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ പ്രഖ്യാപന വേള മുതല്‍ക്കുതന്ന എന്താടാ സജി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇല്ലിക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ നടക്കുന്ന കഥ: തൊടുപുഴക്ക് അടുത്തുള്ള ഇല്ലിക്കൽ എന്നു പറഞ്ഞ കൊച്ചു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. പച്ചപ്പ് നിറഞ്ഞ ഗ്രാമീണാന്തരീക്ഷം കാണിച്ചു കൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടാണ് മാളിയേക്കലിലെ സജി എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ കാണിക്കുന്നത്. ഒരു കൊച്ചു കുട്ടിക്ക് കഥ പറഞ്ഞുകൊടുത്തു കൊണ്ടാണ് ട്രെയിലറിൽ രമേഷ് പിഷാരടി വോയിസ് ഓവർ ചെയ്യുന്നത്. രമേഷ് പിഷാരടി കഥ പറയുമ്പോൾ തൻ്റെ കൊച്ചു കൊച്ചു സംശയങ്ങളുമായി എത്തുന്ന കുട്ടിയുടെ ശബ്‌ദവും ഏറെ ശ്രദ്ധേയമാണ്. സജി എന്ന പേരു പറയുമ്പോൾ അത് ഒരു ആണിൻ്റെ പേരാണെന്ന് വിചാരിക്കുന്ന കുട്ടിയെ തിരുത്തി കൊണ്ടാണ് സിനിമയിലെ പ്രധാന കഥാപാത്രമായ സജിയായി അഭിനയിക്കുന്ന നിവേദ തോമസിനെ പരിചയപ്പെടുത്തുന്നത്.

പുണ്യാളനായി കുഞ്ചാക്കോ ബോബൻ:മിടുക്കിയായ നായിക എന്ന പതിവു ശൈലിയിൽ നിന്ന് വിപരീതമായി ‘നല്ല ഒന്നാന്തരം മടിച്ചി’ എന്നു പറഞ്ഞു കൊണ്ടാണ് സിനമയിൽ നായികയെ പരിചയപ്പെടുത്തുന്നത്. മനസമ്മതം കഴിഞ്ഞ് കല്യാണം മുടങ്ങി വീട്ടിൽ വെറുതെയിരിക്കുന്ന സജിയെ ഒരു പാവം നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായാണ് ചിത്രീകരിക്കുന്നത്. മുൻകോപിയായ സജിക്ക് തൻ്റെ മുടങ്ങിപ്പോയ കല്യാണത്തെ പറ്റി ആലോചിച്ച് നല്ല വിഷമമുണ്ട്. വിഷമങ്ങളിൽ നിന്നും സജിയെ കരകയറ്റാൻ വേണ്ടി സജിക്ക് മുൻപിൽ അവതരിക്കുന്ന സെൻ്റ് റോക്കി എന്ന പുണ്യാളനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്.

സജിക്ക് പ്രണയം തോന്നുന്ന റോയി എന്ന കഥാപാത്രമായി ജയസൂര്യ സിനിമയിൽ എത്തുമ്പോൾ ഇല്ലിക്കൽ ഗ്രാമത്തിലെ ഓട്ടോ ഓടിക്കുന്ന മിനി എന്ന കഥാപാത്രത്തെയാണ് ‘ബഡായി ബംഗ്ലാവ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്‌തിയാർജിച്ച നടി ആര്യ അവതരിപ്പിക്കുന്നത്. വളരെ തൻ്റേടിയായ ഒരു സ്‌ത്രീ കഥാപാത്രമായാണ് സിനിമയിൽ ആര്യ എത്തുന്നത്. തുടർന്ന് സജിയുടെ ജീവിതത്തിലും ഇല്ലിക്കൽ ഗ്രാമത്തിലുമായി ഉണ്ടാകുന്ന സംഭവവികാസങ്ങൾ കാണിച്ചുകൊണ്ട് ട്രെയിലർ അവസാനിക്കുന്നു.

also read:രാജസ്ഥാൻ ഷെഡ്യൂൾ തീർത്ത് 'മലൈക്കോട്ടെ വാലിബൻ'; ടീമിന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

ഏറെ നാളുകൾക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു: ഏറെ നാളുകൾക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഗോഡ്‍ഫി സേവ്യർ ബാബുവിൻ്റെ സംവിധാനത്തിൽ എത്തുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദർ ദാസാണ്. മാജിക്‌ ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്ന സിനിമയിൽ സെന്തിൽ കൃഷ്‌ണ, രാജേഷ് ശർമ, സിദ്ധാർഥ് ശിവ, ആര്യ എന്നിർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഏപ്രിൽ എട്ടിന് സിനിമ തിയേറ്ററുകളിൽ എത്തും.

also read:'ഇരുട്ടു നിറഞ്ഞ കടലിൽ ഒരു പ്രകാശ കിരണം'; ഐശ്വര്യ ലക്ഷ്‌മിയുടെ പൂങ്കുഴലി ട്രാൻസ്‌ഫോർമേഷൻ വീഡിയോ പുറത്ത്

ABOUT THE AUTHOR

...view details