കേരളം

kerala

ഗാനഗന്ധർവന് മംഗളാശംസകളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

By ETV Bharat Kerala Team

Published : Jan 10, 2024, 4:59 PM IST

K J Yesudas 84th birthday : കെ ജെ യേശുദാസിന്‍റെ ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ പ്രത്യേക വഴിപാടുകൾ നടത്തും

കെ ജെ യേശുദാസ് പിറന്നാൾ  K J Yesudas 84th birthday  Travancore Devaswom Board  ഗാനഗന്ധർവൻ യേശുദാസ്
K J Yesudas 84th birthday

പത്തനംതിട്ട :ശതാഭിഷേകത്തിന്‍റെ നിറവിലാണ് മലയാളക്കരയുടെ ഗാനഗന്ധർവൻ ഡോ. കെ ജെ യേശുദാസ് (K J Yesudas 84th birthday). ആയിരം പൂർണ ചന്ദ്ര ദർശന യോഗം പ്രകൃതി അനുഗ്രഹിച്ചുനൽകി ശതാഭിഷിക്തനായിരിക്കുകയാണ് അദ്ദേഹം. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതം ഗാനഗന്ധർവന് ശതാഭിഷേക മംഗളങ്ങൾ നേരുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board).

തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തിന്‍റെ ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ പ്രത്യേക വഴിപാടുകൾ നടത്തും. ജനുവരി 12ന് വെള്ളിയാഴ്‌ച പുലർച്ചെ യേശുദാസിന്‍റെ പേരിൽ ഗണപതിഹോമവും സഹസ്രനാമാർച്ചനയും നീരാഞ്ജനവും നടത്തും. കൂടാതെ ഗാനഗന്ധർവന് വേണ്ടി നെയ്യഭിഷേകവും നടത്തുന്നുണ്ട്. ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഒ ജി ബിജുവിന്‍റെ ചുമതലയിലാണ് വഴിപാടുകൾ നടത്തുക.

ശബരിമല സന്നിധിയിൽ മുഴങ്ങുന്ന അയ്യപ്പസുപ്രഭാതവും ഹരിവരാസന സങ്കീ൪ത്തനവും കെ ജെ യേശുദാസിന്‍റെ സ്വരമാധുരിയിലാണ് പിറന്നത്. എൺപത്തിനാലിന്‍റെ നിറവിൽ നിൽക്കുന്ന, ഭക്തകോടികൾക്ക് ഭാഷാഭേദമന്യേ അയ്യപ്പസ്വാമിയുടെ നൂറുകണക്കിന് കീർത്തനങ്ങൾ സമ്മാനിച്ച യേശുദാസിന് ദീർഘായുസും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് എല്ലാവിധ ജൻമദിനാശംസകളും നേരുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.

സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്‌കാരത്തിന്‍റെ ആദ്യ സ്വീകർത്താവ് കൂടിയായ ഡോ. കെ ജെ യേശുദാസിന് വേണ്ടി ദേവസ്വം ബോർഡ് നടത്തുന്ന വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം നടത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.

ഗുരുവിനെ കുറിച്ച് സുദീപ് കുമാര്‍ :യേശുദാസിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായകനും പ്രിയ ശിഷ്യനുമായ കെ എസ് സുദീപ് കുമാർ. ഗായകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ നേരിൽ കണ്ട് നിർവൃതിയടയുന്നതിന് അപ്പുറം ശിഷ്യപ്പെടണമെന്ന അതിമോഹം ഒരിക്കൽപ്പോലും ഉള്ളിൽ ഉദിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

READ MORE:ഗന്ധർവന് ശതാഭിഷേകം, ശിഷ്യന്‍റെ കണ്ണീർ ഒഴുകിയ ദാസേട്ടന്‍റെ നെഞ്ചകം ; ഗുരുവിനെ കുറിച്ച് സുദീപ് കുമാര്‍

എങ്കിലും കാലം ദാസേട്ടനെ തനിക്ക് ഗുരുവായി അനുഗ്രഹിച്ച് നൽകിയെന്നും ദാസേട്ടന്‍റെ ശിഷ്യൻ ആവുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പറഞ്ഞ കെ എസ് സുദീപ് കുമാർ സ്വര വ്യക്തതയ്ക്ക‌പ്പുറം അദ്ദേഹം മറ്റൊന്നും തന്നെ പറഞ്ഞുതരാറില്ലെന്നും പറയുന്നു. തങ്ങളെപ്പോലുള്ള പാട്ടുകാരെ സംബന്ധിച്ച് ദാസേട്ടൻ തന്നെയാണ് മഹാസാഗരമെന്നും കെ എസ് സുദീപ് കുമാർ സാക്ഷ്യപ്പെടുത്തി.

ABOUT THE AUTHOR

...view details