കേരളം

kerala

'ഇതൊരു സാധാരണ കേസല്ല!' പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കാക്കിയില്‍ ജയസൂര്യ

By

Published : Apr 21, 2022, 9:44 AM IST

John Luther trailer: 'ജോണ്‍ ലൂഥര്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൊലിസ്‌ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്‌.

John Luther trailer  Jayasurya movie John Luther  സാധാരണ കേസുമായല്ല ജയസൂര്യയുടെ വരവ്‌  കാക്കിയില്‍ ജയസൂര്യ  'ജോണ്‍ ലൂഥര്‍' ട്രെയ്‌ലര്‍  Jayasurya as police officer  John Luther cast and crew  Jayasurya upcoming projects
സാധാരണ കേസുമായല്ല ജയസൂര്യയുടെ വരവ്‌; കാക്കിയില്‍ ജയസൂര്യ; നെഞ്ചിടിപ്പോടെ പ്രേക്ഷകര്‍

'ഇതൊരു സാധാരണ കേസല്ല!' പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കാക്കിയില്‍ ജയസൂര്യ

John Luther trailer: നവാഗതനായ അഭിജിത്ത്‌ ജോസഫ്‌ ജയസൂര്യയെ നായകനാക്കി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോണ്‍ ലൂഥര്‍'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഏറെ നിഗൂഡത നിറച്ച 2.08 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

Jayasurya as police officer: അപ്രതീക്ഷിത അപകടങ്ങളും അതുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പൊലീസ്‌ ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യയ്‌ക്ക്‌. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട്‌ മുന്നോട്ട്‌ നീങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ കേള്‍വി ശക്‌തി ഭാഗികമായി നഷ്‌ടപ്പെടുന്ന ജയസൂര്യയെയും ട്രെയ്‌ലറില്‍ കാണാം.

John Luther cast and crew: അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്‌ പി മാത്യുവാണ് നിര്‍മാണം. റോബി വര്‍ഗീസ്‌ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിക്കും. ഷാന്‍ റഹ്മാനാണ് സംഗീതം.

Jayasurya upcoming projects: നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്‌. 'എന്താടാ സജി', 'മേരി ആവാസ്‌ സുനോ', 'ഈശോ' തുടങ്ങിയവയാണ് ജയസൂര്യയുടെ പുതിയ പ്രോജക്‌ടുകള്‍. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ്‌ സുനോ'. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് 'ഈശോ'. ഗോഡ്‌ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'എന്താടാ സജി'. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

Also Read: Eesho | ഈശ്വരന്‍ അല്ല.. ഈശോ..; ഭീഷണിയുടെ സ്വരത്തില്‍ ജയസൂര്യ

ABOUT THE AUTHOR

...view details