കേരളം

kerala

IFFK 2022 | മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 14 ചിത്രങ്ങള്‍

By

Published : Nov 11, 2022, 7:55 PM IST

International Competition movies on IFFK: മികച്ച മത്സര ചിത്രങ്ങളുമായി 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള. മലയാളം, ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഇക്കുറി മാറ്റുരയ്‌ക്കുന്നത്

International Film Festival of Kerala 2022  International Competition movies on IFFK  International Competition movies  IFFK 2022  അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍  മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍  27th International Film Festival of Kerala  International Competition movies on 27th IFFK  International Competition Malayalam movies  International Competition movies complete list  ചലച്ചിത്ര മേള  27ാമത് ഐഎഫ്‌എഫ്‌കെ  ഐഎഫ്‌എഫ്‌കെ  രാജ്യാന്തര ചലച്ചിത്ര മേള  മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന ചിത്രങ്ങള്‍  International Film Festival
IFFK 2022 | അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 14 ചിത്രങ്ങള്‍

International Film Festival of Kerala 2022: ഒരുപിടി മികച്ച മത്സര ചിത്രങ്ങളുമായാണ് ഇക്കുറി ചലച്ചിത്ര മേള എത്തുന്നത്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തലസ്ഥാന നഗരിയില്‍ തിരി തെളിയുമ്പോള്‍ ഡെലിഗേറ്റുകളെ ത്രസിപ്പിക്കും മത്സര ചിത്രങ്ങള്‍. ഡിസംബര്‍ 9ന്‌ തുടങ്ങുന്ന മേളയ്‌ക്ക് ‍ഡിസംബര്‍ 16നാണ് തിരശ്ശീല വീഴുന്നത്.

International Competition movies on 27th IFFK: മലയാളം, ഹിന്ദി, അറബിക്, സ്‌പാനിഷ്, റഷ്യന്‍ തുടങ്ങി വിവിധ ഭാഷകളിലെ 14 പ്രമുഖ ചിത്രങ്ങളാണ് ഇത്തവണ അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്നത്. 2021, 2022 എന്നീ വര്‍ഷങ്ങളില്‍ റിലീസ്‌ ചെയ്‌ത സിനിമകള്‍ക്കാണ് 27-ാമത് ഐഎഫ്‌എഫ്‌കെയുടെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഇടംപിടിക്കാന്‍ അവസരമുണ്ടായിരുന്നത്.

International Competition Malayalam movies: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം' (2022), കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത 'അറിയിപ്പ്' (2022) എന്നീ മലയാള ചിത്രങ്ങളാണ് 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍. ബോളിവുഡ് ചിത്രം 'ഏക് ജഗഹ്‌ അപ്‌നി' യും (2022) മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്നുണ്ട്.

Also Read:27-ാമത് ഐഎഫ്എഫ്കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

International Competition movies complete list: സ്‌പാനിഷ് ചിത്രം 'ഉതമ' (2021), ഇംഗ്ലീഷ് ചിത്രം 'തഗ്‌ ഓഫ്‌ വാര്‍' (2021), മണിപ്പൂരി ചിത്രം 'അവര്‍ ഹോം' (2021), വിയറ്റ്‌നാമീസ് ചിത്രം 'മെമ്മറിലാന്‍ഡ്‌' (2021), റഷ്യന്‍-ഡച്ച് ചിത്രം 'ക്ലൊണ്ടികെ' (2022), ടര്‍ക്കിഷ് ചിത്രം 'കേര്‍' (2021), പേര്‍ഷ്യന്‍ ചിത്രം 'ഹൂപോയ്‌' (2022), പോര്‍ച്ചുഗീസ് ചിത്രം 'കോര്‍ഡിയലി യുവേഴ്‌സ്' (2022), റഷ്യന്‍ ചിത്രം 'കണ്‍വീനിയന്‍സ് സ്‌റ്റോര്‍' (2022), ഹീബ്രു ചിത്രം 'കണ്‍സേണ്‍ഡ്‌ സിറ്റിസണ്‍' (2022), അറബിക്-ഹീബ്രു ചിത്രം 'ആലം' (2022) എന്നിവയാണ് ഇക്കുറി രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details