കേരളം

kerala

ഫഹദ് ആരാധകർക്ക് സന്തോഷ വാർത്ത ; 'ധൂമം' ഒടിടിയിൽ

By ETV Bharat Kerala Team

Published : Nov 30, 2023, 7:39 PM IST

Dhoomam Available on iTunes : ഐട്യൂണ്‍സിലാണ് 'ധൂമം' സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്

Fahadh Faasil Hombale Films Dhoomam ott release  Dhoomam ott release  Dhoomam released in ott  Fahadh Faasil Hombale Films Dhoomam movie  Dhoomam movie  Fahadh Faasil movies  ധൂമം ഒടിടിയിൽ  ധൂമം ഒടിടി സ്‌ട്രീമിംഗ്  Dhoom OTT Streaming  ധൂമം ഐട്യൂണ്‍സിൽ  Dhoomam Available on iTunes  Fahadh Faasil starrer Dhoomam Available on iTunes  Fahadh Faasil starrer Dhoomam
dhoomam-ott-release

ഹദ് ഫാസിൽ ആരാധകർ ഏറെ നാളായി കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. താരം നായകനായി എത്തിയ സിനിമയായ 'ധൂമം' ഒടിടിയിൽ എത്തി. 'ധൂമ'ത്തിന്‍റെ തിയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിൽ എപ്പോൾ വരുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.

ജൂലൈ 23നാണ് ഫഹദിന്‍റെ 'ധൂമം' തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയത്. റിലീസായി മാസങ്ങൾ പിന്നിട്ടാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിച്ചത്. ഐട്യൂണ്‍സിലാണ് 'ധൂമം' പ്രദര്‍ശനത്തിനായി എത്തിയിരിക്കുന്നത് (Dhoomam Available on iTunes). ഫഹദ് വേറിട്ട വേഷത്തിലെത്തിയ 'ധൂമം' പവൻ കുമാറാണ് സംവിധാനം ചെയ്‌തത്.

സംവിധായകൻ പവൻ കുമാർ തന്നെയാണ് ഒടിടി റിലീസ് സംബന്ധിച്ച വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. മലയാളത്തില്‍ ഫഹദിന്‍റേതായി ഒടുവിലെത്തിയ ചിത്രവും 'ധൂമ'മാണ്. 'അവിനാശ്' എന്ന കഥാപാത്രമാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. 'യു-ടേണ്‍, ലൂസിയ' എന്നീ കന്നഡ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ പവൻ കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്.

ഫഹദ് ഫാസിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ 'ധൂമം' വിജയ് കിരഗണ്ടൂരിന്‍റെ ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. 'കെജിഎഫ്, കാന്താര' എന്നീ വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസ് ആദ്യമായി നിര്‍മിച്ച മലയാള ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയമാണ് 'ധൂമം' പുറത്തിറങ്ങിയത്.

READ MORE:'തീയേ ദാഹമോ...'; ഫഹദ് ഫാസിലിന്‍റെ 'ധൂമം' ലിറിക്കല്‍ വീഡിയോ സോങ് പുറത്ത്

അപര്‍ണ ബാലമുരളിയും റോഷൻ മാത്യുവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ധൂമം'. ഇവർക്ക് പുറമെ വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

READ MORE:ആദ്യ ദിനത്തില്‍ ഒരു കോടി ; ധൂമം ബോക്‌സ്‌ ഓഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പ്രീത ജയരാമനാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. എഡിറ്റിങ് സുരേഷ് അറുമുഖനും നിർവഹിച്ചിരിക്കുന്നു. കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍.

സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ :സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ആര്‍ട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂര്‍ണിമ രാമസ്വാമി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍- കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്‌ടര്‍- ചേതന്‍ ഡിസൂസ, ഫാഷന്‍ സ്‌റ്റൈലിസ്റ്റ്- ജോഹ കബീര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- ശ്രീകാന്ത് പുപ്പല, സ്‌ക്രിപ്റ്റ് അഡ്വൈസര്‍- ജോസ്‌മോന്‍ ജോര്‍ജ്, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & സ്ട്രാറ്റജി- ഒബ്‌സ്‌ക്യുറ.

ABOUT THE AUTHOR

...view details