BTS announces going on a break: ലോകമെമ്പാടുമുള്ള സംഗീത ആരാധകരെ നിരാശയിലാഴ്ത്തി ബിടിഎസ് താരങ്ങള്‍. ലോകമൊട്ടാകെ ആരാധകരുള്ള സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ബിടിഎസിന്റെ ഓരോ പുതിയ വീഡിയോകള്‍ക്കുമായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
BTS new album Proof: 'പ്രൂഫ്' എന്ന ആല്‍ബത്തിലെ 'യെറ്റ് ടു കം' എന്ന ലീഡ് ട്രാക്കും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് 'യെറ്റ് ടു കമ്മി'ന് ലഭിച്ചത്. 2013ല്‍ ബാന്‍ഡ് അരങ്ങേറിയത് മുതല്‍ ഇതുവരെയുള്ള മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉള്‍പ്പെടുന്നതാണ് 'പ്രൂഫ്' ആന്തോളജി. 45 ട്രാക്കുകളുള്ള ആന്തോളജി ആല്‍ബമാണ് പ്രൂഫ്. ഈ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലുമായി ബിടിഎസ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
BTS announces Hiatus: അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് ബിടിഎസ് താരങ്ങള്‍. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഇടവേള എടുക്കുന്നതെന്ന് താരങ്ങള്‍ അറിയിച്ചു. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ പ്രത്യേക അത്താഴ വിരുന്ന് ഫെസ്റ്റ് 2022ന് ശേഷമാണ് ബിടിഎസ് താരങ്ങളുടെ പുതിയ പ്രഖ്യാപനം.
BTS promises returns someday: തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും താരങ്ങള്‍ ആരാധകരോട് പറഞ്ഞു. പിരിയാനൊരുങ്ങുന്ന താരങ്ങള്‍ പരസ്പരം വികാരഭരിതരാകുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബിടിഎസ് താരം ജങ്കുക്ക് ഉറപ്പു നല്കി.