കേരളം

kerala

ലിയോയില്‍ വീണ്ടും മലയാളി; വിജയ്‌ക്കൊപ്പം ബാബു ആന്‍റണിയും

By

Published : Mar 10, 2023, 6:00 PM IST

മാത്യു തോമസിനെ കൂടാതെ ലിയോയില്‍ മറ്റൊരു മലയാളി സാന്നിധ്യം കൂടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഇക്കാര്യം അറിയിച്ച് ബാബു ആന്‍റണി...

Babu Antony joins Vijay starrer Leo  Vijay starrer Leo  Vijay  Leo  ലിയോയില്‍ മലയാളി സാന്നിധ്യവും  ലിയോയില്‍ മലയാളി സാന്നിധ്യം  വിജയ്‌ക്കൊപ്പം ബാബു ആന്‍റണിയും  ലിയോയില്‍ മറ്റൊരു മലയാളി സാന്നിധ്യം കൂടി  ലിയോയില്‍ വീണ്ടും മലയാളി സാന്നിധ്യം  ബാബു ആന്‍റണി  ലിയോ  വിജയ്‌  ലോകേഷ് കനകരാജ്  ബാബു ആന്‍റണി  Babu Antony
ലിയോയില്‍ മറ്റൊരു മലയാളി സാന്നിധ്യം കൂടി

ദളപതി വിജയ്‌- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ പ്രോജക്‌ടാണ് 'ലിയോ'. സിനിമയുടെ ഓരോ പുതിയ അപ്ഡേറ്റും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ വീണ്ടുമൊരു മലയാളി സാന്നിധ്യം കൂടി ഉണ്ടെന്നുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

മലയാളികളുടെ പ്രിയതാരം ബാബു ആന്‍റണിയാണ് 'ലിയോ'യില്‍ വിജയ്‌ക്കൊപ്പം വേഷമിടുക. ഇക്കാര്യം ബാബു ആന്‍റണി തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രീകരണത്തിനായി താന്‍ കശ്‌മീരിലേയ്‌ക്ക് പോവുകയാണെന്നും ബാബു ആന്‍റണി ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഐഎം വിജയനെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രവും ബാബു ആന്‍റണി ഫേസ്‌ബുക്കില്‍ പങ്കുവച്ചു.

മലയാളി താരം മാത്യു തോമസും 'ലിയോ'യില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ മിഷ്‌കിനും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ 'ലിയോ'യിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ വിവരം മിഷ്‌കിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

വിജയ്ക്കും, സംവിധായകന്‍ ലോകേഷ് കനകരാജിനും, 'ലിയോ' ടീമിനും നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു മിഷ്‌കിന്‍റെ കുറിപ്പ്. 500 അംഗ 'ലിയോ' ടീമില്‍ മൈനസ് 12 ഡിഗ്രിയിലാണ് തന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നാണ് മിഷ്‌കിന്‍ അറിയിച്ചത്. മികച്ച ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് സ്‌റ്റണ്ട് മാസ്‌റ്ററായ അന്‍ബറിവ് കൊറിയോഗ്രാഫി ചെയ്‌തതെന്നും അസിസ്‌റ്റന്‍റ്‌ ഡയറക്‌ടര്‍മാരുടെ കഠിനാധ്വാനവും സ്‌നേഹവും കണ്ട് അത്‌ഭുതപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചിരുന്നു. ആ തണുത്ത കാലാവസ്ഥയിലും നിര്‍മാതാവ് ലളിത് ഒരു സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവെന്നും മിഷ്‌കിന്‍ കുറിച്ചു.

ലോകേഷിനെ കുറിച്ചും മിഷ്‌കിന്‍ കുറിച്ചിരുന്നു. പരിജ്ഞാനമുള്ള ഒരു ചലച്ചിത്രകാരനെ പോലെ, ലോകേഷ് കനകരാജ് ഒരു യോദ്ധാവിനെ പോലെ കര്‍ക്കശമായും ദയയോടും കൂടിയായിരുന്നു കളത്തില്‍ പ്രവര്‍ത്തിച്ചതെന്നും മിഷ്‌കിന്‍ കുറിച്ചു. 'എന്‍റെ അവസാന രംഗത്തിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിച്ചു.' -മിഷ്‌കിന്‍ കുറിച്ചു.

ഇതിന് പിന്നാലെ മിഷ്‌കിന് മറുപടി കുറിപ്പുമായി ലോകേഷും എത്തിയിരുന്നു. ഒരു ദശലക്ഷം നന്ദി പറഞ്ഞു കൊണ്ടുള്ളതായിരുന്നു ലോകേഷിന്‍റെ കുറിപ്പ്. മിഷ്‌കിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നായിരുന്നു ലോകേഷിന്‍റെ കുറിപ്പ്. 'എന്‍റെ പ്രിയപ്പെട്ട മിഷ്‌കിന്‍ സാര്‍, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് കരുതുന്നു. ഒരു ദശലക്ഷം നന്ദി പറഞ്ഞാലും മതിയാകില്ല. താങ്കള്‍ സെറ്റില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടായി സര്‍. ഒരുപാട് നന്ദി. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പക്ഷേ ഒരു ദശലക്ഷം നന്ദി.' -ഇപ്രകാരമായിരുന്നു ലോകേഷ് കുറിച്ചത്.

തൃഷയാണ് ലിയോയിലെ നായിക. ബോളിവുഡ് താരം സഞ്‌ജയ്‌ ദത്തും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് ​​മേനോനും പ്രധാന വേഷത്തെ അവതരിപ്പിക്കും. കൂടാതെ സാൻഡി, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, അർജുൻ സർജ, മാത്യു തോമസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒക്‌ടോബര്‍ 19ന് ലിയോ തിയേറ്ററുകളിലെത്തും. തമിഴിന് പുറമെ തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.

Also Read:'ഇതെന്‍റെ ഭാഗ്യമാണ്, ഒരു ദശലക്ഷം നന്ദി'; മിഷ്‌കിന് ലോകേഷിന്‍റെ നന്ദി ട്വീറ്റ്

ABOUT THE AUTHOR

...view details