കേരളം

kerala

ആരാധകനെ തള്ളിമാറ്റി സുരക്ഷ ജീവനക്കാരന്‍, നെഞ്ചോട് ചേര്‍ത്ത് അക്ഷയ്‌ കുമാര്‍; വീഡിയോ വൈറല്‍

By

Published : Feb 20, 2023, 5:50 PM IST

അക്ഷയ്‌ കുമാറിന്‍റെ സമീപത്ത് എത്തിയ ആരാധകനെ സുരക്ഷ ജീവനക്കാരന്‍ തള്ളിമാറ്റുമ്പോള്‍ ആരാധകനെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന അക്ഷയ്‌ കുമാറിന്‍റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Akshay Kumars bodyguard pushes fan  Akshay Kumar hugs fan  sweet gesture of Akshay Kumar  akshay kumars attitude towards a fan  akshay kumar viral video  selfie movie promotion  selfie movie  Diana Penty  Raj Mehta  Emraan Hashm  selfie movie release date  selfie movie songs  selfie movie trailer  latest film news  latest bollywood news  അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍ വൈറല്‍ വീഡിയോ  ആരാധകനെ നെഞ്ചോട് ചേര്‍ത്ത് അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാറിന്‍റെ വീഡിയോ  സെല്‍ഫി  സെല്‍ഫി സിനിമ  സെല്‍ഫി സിനിമ പ്രമോഷന്‍  സെല്‍ഫി സിനിമ ഗാനം  ഡയാന പെന്‍റി  യോ യോ ഹണി സിങ്  ജഗ് ജഗ് ജിയോ  ഇമ്രാന്‍ ഹാഷ്‌മി  ഏറ്റവും പുതിയ ബോളിവുഡ് വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
ആരാധകനെ തള്ളിമാറ്റി സുരക്ഷ ജീവനക്കാരന്‍, നെഞ്ചോട് ചേര്‍ത്ത് അക്ഷയ്‌ കുമാര്‍; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: താരങ്ങളോടുള്ള അമിത ആരാധനയെതുടര്‍ന്ന് സുരക്ഷ ജീവനക്കാരെ മറികടന്ന് അവരെ ആലിംഗനം ചെയ്യുവാനും സെല്‍ഫിയെടുക്കാനും എത്തുന്നവരെ നാം കണ്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ താരങ്ങളുടെ പ്രതികരണം പല തരത്തില്‍ ചർച്ചയാകാറുമുണ്ട്. എന്നാല്‍, ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്‌ കുമാറിന്‍റെ ആരാധകനോടുള്ള സമീപനത്തില്‍ ആരാധകരും സമൂഹമാധ്യമങ്ങളും കയ്യടിച്ചിരിക്കുകയാണ്.

നെഞ്ചോട് ചേര്‍ത്ത് താരം:തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സെല്‍ഫി'യുടെ പ്രൊമോഷന്‍ പരിപാടിയ്‌ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അക്ഷയ്‌ കുമാര്‍. ഈ അവസരത്തില്‍ ജനക്കൂട്ടത്തെ മറികടന്ന് അക്ഷയ്‌ കുമാറിന്‍റെ കാലില്‍ തൊടുവാന്‍ ബാരിക്കേഡുകള്‍ തകര്‍ത്തു വന്ന ആരാധകനെ താരത്തിന്‍റെ ബോഡിഗാര്‍ഡ് തള്ളിമാറ്റിയിരുന്നു. ഈ അവസരത്തില്‍ സമയം ഒട്ടും പാഴാക്കാതെ തന്നെ താരം, സുരക്ഷ ജീവനക്കാരനെ തടയുകയും ആരാധകനെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുകയും കെട്ടിപിടിക്കുകയും ചെയ്‌തു.

സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്ന അക്ഷയ്‌ കുമാറിന്‍റെ വീഡിയോ കണ്ടവര്‍ ഒന്നടങ്കം നടന്‍ വലിയ മനസിന് ഉടമയാണ് എന്ന കമന്‍റുമായെത്തി. 'അത് കലക്കി സര്‍' എന്ന ക്യാപ്‌ഷനോടെ ട്വിറ്റര്‍ ഉപയോക്താവായ താര ശര്‍മ, അക്ഷയ്‌ കുമാറിന്‍റെ വീഡിയോ പങ്കുവെച്ചു. കറുപ്പ് നിറമുള്ള ടി-ഷര്‍ട്ടും പാന്‍റും ധരിച്ച് മൊണോട്ടോണ്‍ ലുക്കിലായിരുന്നു താരം പ്രൊമോഷന്‍ പരിപാടിയ്‌ക്കായി എത്തിയത്.

നന്ദിയറിയിച്ച് അക്ഷയ്‌: ഈ മാസം 24ന് തിയേറ്ററില്‍ എത്തുന്ന സെല്‍ഫി എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് അക്ഷയ്‌ കുമാര്‍. ഡല്‍ഹിയില്‍ ഇമ്രാന്‍ ഹാഷ്‌മിയോടൊപ്പം നടത്തിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. പരിപാടികള്‍ക്ക് ശേഷം, ആരാധകര്‍ക്ക് 'ഹൃദയത്തില്‍ നിന്നും സ്‌നേഹമറിയിക്കുന്നു' എന്ന തലക്കെട്ടോടെ താരം ട്വീറ്റ് ചെയ്‌തിരുന്നു.

'ഡല്‍ഹി..... നിങ്ങള്‍ക്ക് വലിയ ഒരു ഹൃദയമുണ്ട്, സാധിക്കുന്നതിലുമധികം സ്‌നേഹം തന്ന് ഞങ്ങളെ ആലിംഗനം ചെയ്യുന്നതിന് നന്ദി. ഫെബ്രുവരി 24ന് റിലീസ് ചെയ്യുന്ന സെല്‍ഫി എന്ന ചിത്രം കാണുക'-തന്‍റെ എന്‍ട്രി വീഡിയോ പങ്കുവെച്ച് കൊണ്ട് അക്ഷയ്‌ കുമാര്‍ കുറിച്ചു. ഫെബ്രുവരി ഒന്‍പതിനായിരുന്നു ചിത്രത്തിന്‍റെ മൂന്നാമത്തെ ഗാനം അക്ഷയ്‌ കുമാര്‍ പങ്കുവെച്ചത്.

അക്ഷയ്‌ കുമാറും ഡയാന പെന്‍റിയും വേഷമിടുന്ന ഗാനം യോ യോ ഹണി സിങ്ങാണ് ആലപിച്ചിരിക്കുന്നത്. ഇമ്രാന്‍ ഹാഷ്‌മി, നുഷ്‌രത്ത് ബരൂച്ച, ഡയാന പെന്‍റി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ സംവിധാനം രാജ് മെഹ്‌തയാണ് നിര്‍വഹിച്ചിരിക്കുന്നത്.

'സെല്‍ഫി'യ്‌ക്ക് പറയുവാനുള്ളത്: 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിന് ശേഷം രാജ് മെഹ്‌ത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'സെല്‍ഫി'. സെല്‍ഫിയുടെ ആദ്യ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ശേഷം, ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ കൂടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആക്ഷന്‍, കോമഡി, ഡ്രാമ എന്നിവ ഒത്തുചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിജയ്‌ കുമാറായി അക്ഷയ്‌ കുമാറും താരത്തിന്‍റെ അടുത്ത ആരാധകനും ആര്‍ടിഒ ഉദ്യോഗസ്ഥനുമായി ഇമ്രാന്‍ ഖാനും വേഷമിടുന്നു. ആര്‍ടിഒ ഓഫീസറോടുള്ള പെരുമാറ്റത്തിന്‍റെ അനന്തര ഫലം നേരിടുന്ന കഥാപാത്രത്തെയാണ് അക്ഷയ്‌ കുമാര്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളായെത്തി മലയാളത്തില്‍ പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദിയില്‍ സെല്‍ഫി എന്ന ചിത്രം ഒരുക്കുന്നത്.

ABOUT THE AUTHOR

...view details