കേരളം

kerala

ആദ്യ സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി അക്ഷയ്‌ കുമാര്‍

By

Published : Feb 26, 2023, 5:12 PM IST

1992ല്‍ പുറത്തിറങ്ങിയ ദീദര്‍ എന്ന സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി അക്ഷയ്‌കുമാര്‍

Akshay Kumar shares his first pay cheque  Akshay Kumar  അക്ഷയ്‌ കുമാര്‍  പ്രതിഫലം തുറന്ന് പറഞ്ഞ് അക്ഷയ്‌  ആദ്യ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തി അക്ഷയ്‌  ദീദാര്‍ എന്ന സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലമാണ് താരം  അക്ഷയ്‌ കുമാറിന്‍റെ ആദ്യ പ്രതിഫലം  ആദ്യ സിനിമയ്‌ക്ക് അക്ഷയ്‌ കുമാറിന് ലഭിച്ച പ്രതിഫലം
ആദ്യ സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലം തുറന്ന് പറഞ്ഞ് അക്ഷയ്‌ കുമാര്‍

ഇന്ന് ബോളിവുഡിലെ മുന്‍നിര നടന്‍മാരില്‍ ഒരാളാണ് അക്ഷയ്‌ കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ യാത്ര അത്രയെളുപ്പമായിരുന്നില്ല. ഒരുപാട് പരാജയങ്ങള്‍ അദ്ദേഹത്തിന് കരിയറില്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്‍റെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്നുപറയുകയാണ് അക്ഷയ്‌ കുമാര്‍. ഒരു ദേശീയ മാധ്യമത്തോടാണ് പ്രതികരണം. 1992ല്‍ പ്രമോദ് ചക്രവര്‍ത്തി സംവിധാനം ചെയ്‌ത 'ദീദര്‍' ആയിരുന്നു അക്ഷയ്‌ കുമാറിന്‍റെ അരങ്ങേറ്റ ചിത്രം. ഈ സിനിമയില്‍ പ്രതിഫലമായി ലഭിച്ചത് 50,000 രൂപയായിരുന്നുവെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

അതേസമയം 'സൗഗന്ധ്' ആണ് അക്ഷയ്‌ കുമാറിന്‍റേതായി ആദ്യം റിലീസ് ചെയ്‌ത ചിത്രം. 'സൗഗന്ധി'നെ ചിലര്‍ ആദ്യ സിനിമയായി കണക്കാക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ താരത്തിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. 1991ലായിരുന്നു 'സൗഗന്ധി'ന്‍റെ റിലീസ്. 75,000 രൂപയാണ് താരത്തിന്‍റെ രണ്ടാമത്തെ സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലം. കരിയറിന്‍റെ ആദ്യ 10 പത്ത് വര്‍ഷങ്ങളില്‍ 18 മുതല്‍ 20 ലക്ഷം രൂപ വരെ അക്ഷയ്‌ കുമാര്‍ സമ്പാദിച്ചു.

10 കോടി രൂപ സമ്പാദിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ചും അക്ഷയ്‌ കുമാര്‍ മനസ്സ് തുറന്നു. തനിക്ക് 18-20 ലക്ഷം സമ്പാദിക്കാന്‍ 10 വര്‍ഷം എടുത്തു. തന്‍റെ ലക്ഷ്യം നേടാനായി കൂടുതല്‍ സമ്പാദിക്കണമായിരുന്നു. അതില്‍ താന്‍ തികച്ചും തൃപ്‌തനായിരുന്നുവെന്നും അക്ഷയ്‌ കുമാര്‍ പറയുന്നു.

Also Read:'ഇന്ത്യയാണ് എനിക്ക് എല്ലാം'; കാനഡേയിന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍

എന്നാല്‍ പിന്നീട് ഒരു വാര്‍ത്ത കാണാനിടയായി. അത് തന്നെ കൂടുതല്‍ ലക്ഷ്യബോധത്തിലേയ്‌ക്ക് നയിച്ചു. ഏക്‌താ കപൂറും അവരുടെ പിതാവും നടനുമായ ജിതേന്ദ്രയും 100 കോടി രൂപ സ്ഥിര നിക്ഷേപം നടത്തിയ വാര്‍ത്തയായിരുന്നു അത്. ഇത് തന്നെ കൂടുതല്‍ സമ്പാദിക്കാന്‍ പ്രചോദിപ്പിച്ചെന്നും അക്ഷയ്‌ കുമാര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details