കേരളം

kerala

'ഐശ്വര്യ സിനിമ ചെയ്യട്ടേ, നിങ്ങൾ ആരാധ്യയെ നോക്കൂ'; ആരാധകന്‍റെ കമന്‍റിന് ഉഗ്രൻ മറുപടിയുമായി അഭിഷേക് ബച്ചൻ

By

Published : Apr 30, 2023, 5:00 PM IST

ഏപ്രിൽ 28 ന് റിലീസായ പൊന്നിയിൻ സെൽവൻ 2 രണ്ട് ദിവസം കൊണ്ട് 100 കോടി രൂപയിലധികമാണ് ആഗോളതലത്തിൽ കലക്‌ട് ചെയ്‌തത്

പൊന്നിയിൻ സെൽവൻ  ഐശ്വര്യ റായ്  പൊന്നിയിൻ സെൽവൻ 2  വിക്രം  Vikram  അഭിഷേക് ബച്ചൻ  PS 2  Ponniyin Selvan  Abhishek Bachchan response fans question  Abhishek Bachchan Tweet  Abhishek Bachchan  അഭിഷേക് ബച്ചൻ ട്വീറ്റ്
അഭിഷേക് ബച്ചൻ ഐശ്വര്യ റായ്

ണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ആദ്യ ഭാഗത്തിനെക്കാൾ മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യയിലെ പല കലക്ഷൻ റെക്കോഡുകളും ചിത്രം മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്‌മി, ശോഭിത ധൂലിപാല എന്നിവർക്കൊപ്പം ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്‌യും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഐശ്വര്യ റായിയെ അഭിനന്ദിച്ച് കൊണ്ട് ഭർത്താവ് അഭിഷേക് ബച്ചൻ പോസ്റ്റ് ചെയ്‌ത ട്വീറ്റിൽ ആരാധകൻ നൽകിയ കമന്‍റിന് അഭിഷേക് നൽകിയ രസകരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

'പൊന്നിയിൻ സെൽവൻ 2 ഫന്‍റാസ്റ്റിക് ആണ്. ചിത്രത്തെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. മണിരത്‌നം, ചിയാൻ വിക്രം, തൃഷ കൃഷ്‌ണന്‍, ജയം രവി, കാർത്തി മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ചിത്രത്തിന്‍റെ മുഴുവൻ ടീമിനും ആശംസകൾ. എന്‍റെ ശ്രീമതിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനത്തിൽ അഭിമാനിക്കുന്നു', അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്‌തു.

ഇതിനിടെയാണ് ഒരു ആരാധകൻ രസകരമായ കമന്‍റുമായി അഭിഷേകിന്‍റെ പോസ്റ്റിന് താഴെയെത്തിയത്. 'ഇനി അവർ കൂടുതൽ ചിത്രങ്ങളിൽ ഒപ്പിടട്ടേ, നിങ്ങൾ ആരാധ്യയെ ശ്രദ്ധിക്കൂ എന്നായിരുന്നു കമന്‍റ്'. ഇതിന് മറുപടിയായി 'അവൾ ഒപ്പിടട്ടെ? അവൾക്ക് ഒന്നും ചെയ്യാൻ എന്‍റെ അനുവാദം ആവശ്യമില്ല, പ്രത്യേകിച്ച് അവൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ', എന്നായിരുന്നു അഭിഷേക് ബച്ചൻ മറുപടി നൽകിയത്.

2022 ൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവന്‍റെ രണ്ടാം ഭാഗമാണ് പൊന്നിയിൻ സെൽവൻ 2. കൽക്കി കൃഷ്‌ണമൂർത്തിയുടെ നോവലിനെ ആസ്‌പദമാക്കിയാണ് മണിരത്നം തന്‍റെ സ്വപ്‌ന ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഓസ്‌കർ ജേതാവായ എ ആർ റഹ്മാനാണ് നിർവഹിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ ജയറാം, ലാൽ, റഹ്‌മാൻ, ബാബു ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

100 കോടി പിന്നിട്ട് പിഎസ്2 : അതേസമയം രണ്ട് ദിവസം കൊണ്ട് ചിത്രം 100 കോടിയിലധികം കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചിത്രത്തിന്‍റെ ആഗോള കലക്ഷൻ 100 കോടി കടന്നുവെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് അറിയിച്ചിരിക്കുന്നത്. 32 കോടിയായിരുന്നു ആദ്യ ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. രണ്ടാം ദിവസം 25 കോടി നേടിയെന്നും റിപ്പോർട്ടുകളുണ്ട്.

വിജയ് നായകനായ വാരിസ് എന്ന ചിത്രത്തെ മറികടന്ന് ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് എന്ന നേട്ടവും പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിരുന്നു. അജിത് നായകനായ തുനിവാണ് ഈ വർഷത്തെ മികച്ച ഓപ്പണിങ് നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്. പൊന്നിയിൻ സെൽവന്‍റെ ആദ്യ ഭാഗം ആഗോളതലത്തിൽ 500 കോടിയിലധികമാണ് കലക്‌ട് ചെയ്‌തത്.

ALSO READ:ബോക്‌സോഫിസ് കീഴടക്കി പൊന്നിയിൻ സെൽവൻ 2; രണ്ടാം ദിവസം 50 കോടി ക്ലബിൽ

ABOUT THE AUTHOR

...view details