കേരളം

kerala

'വിവാഹ നിശ്ചയത്തിൽ രാജകുമാരിയെ പോലെ തോന്നി'; ചിത്രങ്ങൾ പങ്കുവച്ച് ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ

By

Published : Nov 29, 2022, 11:40 AM IST

നവംബർ 18 ന് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഇറയും നൂപുർ ശിഖരെയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

Aamir Khan  Aamir Khans daughter  ira khan  ira khan engagement pics  ira and nupur pics  bollywood news  malayalam news  national news  ira khan instagram  അമീർ ഖാന്‍റെ മകൾ ഇറ ഖാൻ  ഇറ ഖാൻ ഇൻസ്‌റ്റ ഗ്രാം  ഇറ ഖാൻ ചിത്രങ്ങൾ  ഇറ ഖാൻ വിവാഹ നിശ്ചയ ചിത്രങ്ങൾ  ബോളീവുഡ് വാർത്തകൾ  മലയാളം വാർത്തകൾ
'വിവാഹ നിശ്ചയത്തിൽ രാജകുമാരിയെ പോലെ തോന്നി'; ചിത്രങ്ങൾ പങ്കുവച്ച് ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ

മുംബൈ: ദിവസങ്ങൾക്ക് മുൻപ് നടന്ന തന്‍റെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ. വ്യത്യസ്‌ത ഭാവങ്ങളിലുള്ള സോളോ ചിത്രങ്ങൾക്കൊപ്പം അതിഥികളുമൊത്ത് നൃത്തം ചെയ്യുന്ന ചിത്രങ്ങളും ഇറ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ചു. വാച്ചും ബ്രേസ്‌ലെറ്റും പോലുള്ള ആക്‌സസറികളുള്ള സ്‌കാർലറ്റ് ഗൗണാണ് ഇറ ധരിച്ചിരുന്നത്.

വിവാഹ നിശ്ചയ ചടങ്ങിൽ നൃത്തം ചെയ്‌ത് ഇറ ഖാൻ

'എനിക്ക് ഒരിക്കലും പൂർണ സൗന്ദര്യം തോന്നിയിട്ടില്ല. എന്നാൽ അന്ന് അതിന് കഴിഞ്ഞു. ഞാൻ ഒരു രാജകുമാരിയെ പോലെ തോന്നി. ഏത് കോണിൽ നിന്നും ഏത് ഭാവത്തിലുള്ള ചിത്രമെടുത്താലും ഞാൻ സുന്ദരിയായി തന്നെ ഉണ്ടാകും', ഇറ ഖാന്‍ ചിത്രത്തിന് അടിക്കുറിപ്പെഴുതി.

ഇറ ഖാൻ

ചിത്രങ്ങൾ പങ്കുവച്ച ഉടൻ തന്നെ കമന്‍റ് സെക്ഷനിൽ സെലിബ്രിറ്റികൾ അഭിനന്ദന പ്രവാഹവുമായി എത്തി. നവംബർ 18 ന് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഇറയും നൂപുർ ശിഖരെയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ചടങ്ങിൽ ഇമ്രാൻ ഖാൻ, ആമിറിന്‍റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു തുടങ്ങി നിരവധി പേർ പങ്കെടുത്തിരുന്നു.

ആസാദിനൊപ്പം ഇറ ഖാൻ
വിവാഹ നിശ്ചയ ചടങ്ങിൽ നൃത്തം ചെയ്‌ത് ഇറ ഖാൻ

ABOUT THE AUTHOR

...view details