കേരളം

kerala

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; യുവാക്കൾ പിടിയിൽ

By

Published : Oct 22, 2022, 11:20 AM IST

നീണ്ടൂർ ആയിര വേലി ഭാഗത്ത് വില്ലൂന്നി സ്വദേശികളായ യുവാക്കളാണ് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയത്.

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം  കഞ്ചാവ് കച്ചവടം  കോട്ടയം  കഞ്ചാവ് കച്ചവടം  ഏറ്റുമാനൂർ  എക്സൈസ്  ഏറ്റുമാനൂർ എക്സൈസ്  selling ganja kottayam  selling ganja by renting a house  ഏറ്റുമാനൂർ പൊലീസ്  kottayam news
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയം നീണ്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ സംഘം പിടിയിൽ. ഏറ്റുമാനൂർ എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഒന്നേകാൽ കിലോ കഞ്ചാവ് സംഘത്തിൽ നിന്നും പിടിച്ചെടുത്തു.

നീണ്ടൂർ ആയിര വേലി ഭാഗത്ത് വില്ലൂന്നി സ്വദേശികളായ യുവാക്കളാണ് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയത്. റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്‌റ്റിലായയത്. എക്സൈസ് സംഘം എത്തിയതോടെ മൂവർ സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. വീട് വാടകയ്ക്ക് എടുത്ത വില്ലുന്നി സ്വദേശി ജിത്തുവാണ് രക്ഷപ്പെട്ടത്.

ഒന്നര കിലോ കഞ്ചാവ് വീട്ടിൽനിന്ന് കണ്ടെടുത്തു. ഗാന്ധിനഗർ ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ പല കേസുകളിലും ഇവർ പ്രതികളാണെന്നും എക്സൈസ് അറിയിച്ചു. ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്‌ടർ സജിത്തിന്‍റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്‌ഡ് നടത്തിയത്.

ABOUT THE AUTHOR

...view details