കേരളം

kerala

കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

By

Published : Jan 1, 2022, 12:49 PM IST

ജയ (33), മക്കളായ അശ്വന്ത് (8), ലക്ഷ്‌മി കാന്ത് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള നാരായണന്‍റെ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ  എറണാകുളത്ത് മൂന്ന് പേർ മരിച്ചനിലയിൽ  കടവന്ത്രയിൽ അമ്മയും മക്കളും മരിച്ചനിലയിൽ  Three members of a family were found dead in Kadavanthara  Mother and children found dead in Kadavanthara  three people found dead in Kadavanthara
കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

എറണാകുളം: കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ ജയ (33), മക്കളായ അശ്വന്ത് (8), ലക്ഷ്‌മി കാന്ത് (4) എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ നാരായണനെ ആത്മഹത്യ ശ്രമത്തിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള നാരായണന്‍റെ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. കടവന്ത്ര മട്ടലിൽ ടെമ്പിൾ റോഡിൽ ചെറുപറമ്പത്ത് റോഡിൽ വാടകയ്ക്കായിരുന്നു നാരായണനും കുടുംബവും താമസിച്ചിരുന്നത്.

കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ALSO READ:പെരുമ്പാവൂരിൽ തിയേറ്ററിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കടവന്ത്രയിൽ പൂക്കച്ചവടം നടത്തി വരികയായിരുന്നു നാരായണൻ. സംഭവത്തിൽ പൊലീസ് കേസെടുത്തു. നാരായണന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കും.

ABOUT THE AUTHOR

...view details