കേരളം

kerala

പ്രണയം നടിച്ച് പീഡനം; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

By

Published : Oct 4, 2022, 12:16 PM IST

Updated : Oct 4, 2022, 1:37 PM IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തു.

Rape in the name of love  social media  Rape case updates  news updates  kerala news updates  പ്രണയം നടിച്ച് പീഡനം  പെണ്‍കുട്ടി  പെണ്‍കുട്ടിയെ പീഡിപ്പിച്ചു  പ്രണയം നടിച്ച് പീഡനം  ഹൈദരാബാദ് വാര്‍ത്തകള്‍  hyderabad news updates
പ്രണയം നടിച്ച് പീഡനം; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ് :തെലങ്കാനയിലെ ജെഫര്‍ഗയില്‍പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശ്രീപാതിപ്പള്ളി സ്വദേശി ഗുറം ശ്യാം, തുപാകുല സാംബരാജു എന്നിവരാണ് അറസ്റ്റിലായതെന്ന് ജനഗാമയിലെ വാര്‍ത്ത സമ്മേളനത്തില്‍ എസിപി രഘുചൗധരി പറഞ്ഞു. ഗുറം ശ്യാമാണ് പെണ്‍കുട്ടിയോട് പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത്.

ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാംബരാജു മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മൊബൈലിലെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. മാത്രമല്ല ഇവരുടെ പക്കലുള്ള വീഡിയോ കാണിച്ച് മറ്റ് നാല്‌ പെണ്‍കുട്ടികളെ കൂടി ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

തുടര്‍ന്ന് മൊബൈലിലെ ദൃശ്യങ്ങള്‍ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു. ഇതോടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞത്. തുടര്‍ന്നാണ് ചില്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.

Last Updated : Oct 4, 2022, 1:37 PM IST

ABOUT THE AUTHOR

...view details