കേരളം

kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വര്‍ഷം കഠിന തടവും പിഴയും

By

Published : Aug 1, 2021, 12:11 AM IST

2016ൽ ആണ് ആനച്ചാല്‍ സ്വദേശി കുഴിപ്പള്ളില്‍ അനൂപ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

rajakkad minor rape case  പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്  35 വര്‍ഷം കഠിന തടവ്  rape case verdict  ആനച്ചാല്‍ സ്വദേശി കുഴിപ്പള്ളില്‍ അനൂപ്  ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു  പോക്സോ കേസ്  pocso case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വര്‍ഷം കഠിന തടവും പിഴയും

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷത്തി അയ്യായിരം രൂപ പിഴയും. ഇടുക്കി ഫാസ്റ്റ്ട്രാക് സ്പെഷ്യല്‍ കോടിതിയാണ് ശിക്ഷ വിധിച്ചത്. 2016ൽ ആണ് ആനച്ചാല്‍ സ്വദേശി കുഴിപ്പള്ളില്‍ അനൂപ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

Also Read: ബാലികമാരെ ലൈംഗികമായി ദുരപയോഗം ചെയ്ത വിദ്യാര്‍ഥികള്‍ പിടിയില്‍

തുടർന്ന് രാജാക്കാട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഐപിസി 363 പ്രകാരം അഞ്ചു വര്‍ഷം കഠിന തടവും അയ്യായിരം രൂപയും, ഐപിസി 376 പ്രകാരം 10 വര്‍ഷ കഠിന തടവും 1 ലക്ഷംരൂപ പിഴയും, പോക്സോ ആക്ട് പ്രകാരം 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷത്തി അയ്യായിരം രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ് എസ് സനീഷാണ് ഹാജരായത്.

ABOUT THE AUTHOR

...view details