ഹൈദരാബാദ്: ജൂബിലി ഹില്‍സ് കൂട്ടബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് പ്രതികള്‍ക്ക് രണ്ട് ദിവസം മുമ്പ് പ്രായപൂര്‍ത്തിയായെന്ന് പൊലീസ്. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ഉള്‍പ്പെട്ടിട്ടള്ള മറ്റ് രണ്ട് പ്രതികളെയും പ്രായപൂര്‍ത്തിയായവരുടെ പട്ടികയില്‍ പരിഗണിക്കണമെന്ന് പൊലീസ് കോടതിയില്‍ അഭ്യര്‍ഥിക്കും.
മെയ് എട്ടിനാണ് സദുദീൻ മാലിക്ക് ഉള്‍പ്പെടെ നാല് പേര്‍ ജൂബിലി ഹില്‍സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്. കേസിലെ പ്രതികളായ നാല് പേരുടെ പ്രായം പതിനെട്ട് വയസില്‍ താഴെയായതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പട്ടികയിലായിരുന്നു ഇവരെ പരിഗണിച്ചരുന്നത്. എന്നാല്‍ സംഭവത്തിന് രണ്ട് മാസത്തിന് ശേഷം രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായതിനാലാണ് പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുന്നത്.