കേരളം

kerala

കൊല്ലത്ത് പട്ടാപ്പകൽ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

By

Published : Feb 4, 2023, 7:14 PM IST

Updated : Feb 4, 2023, 8:28 PM IST

ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്‍റെ മാലയാണ് കൊല്ലം ജില്ല ആശുപത്രിയുടെ സമീപത്തുവച്ച് മോഷ്‌ടാക്കൾ കവർന്നത്

കൊല്ലം  kollam latest news  kollam local news  kollam theft  kollam  attacked old woman and stolen necklace  വൃദ്ധയെ അക്രമിച്ച് മാല മോഷ്‌ടിച്ചു  മാല മോഷണം  കൊല്ലം മാല മോഷണം  ഇരവിപുരം  ഇരവിപുരം സ്വദേശി തങ്കമ്മ  കൊല്ലം ജില്ല ആശുപത്രി
മാല മോഷണം

കൊല്ലത്ത് മാല മോഷണം

കൊല്ലം : നഗരത്തിൽ പട്ടാപ്പകല്‍ വൃദ്ധയെ ചവിട്ടി വീഴ്ത്തി മാല മോഷ്‌ടിച്ചു. മൂന്ന് സ്ത്രീകൾ ചേർന്നാണ് മോഷണം നടത്തിയത്. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്‍റെ മാലയാണ് കവർന്നത്.

കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ തങ്കമ്മയെ പിന്തുടർന്നാണ് കവർച്ച നടത്തിയത്. ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങിയ തങ്കമ്മ സമീപത്തെ കടയിൽ ചെരുപ്പ് വാങ്ങാൻ കയറി. ഇവിടെ മോഷണ സംഘത്തിലെ അംഗങ്ങൾ മനപ്പൂര്‍വം തിരക്കുണ്ടാക്കി.

കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ വൃദ്ധയെ പുറകിൽ നിന്ന് ചവിട്ടി വീഴ്ത്തിയ ശേഷം മാല കവരുകയായിരുന്നു. ഇതിന് ശേഷം മോഷ്‌ടാക്കൾ ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. തങ്കമ്മയുടെ നിലവിളി കേട്ടെത്തിയവർ ഓട്ടോയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

സ്‌ത്രീകളായ സ്ഥിരം മോഷ്‌ടാക്കളുടെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും ഇവരാരും അല്ലെന്ന് വൃദ്ധ പറഞ്ഞു. ഉത്സവ കാലമായതോടെ നിരവധി മോഷ്‌ടാക്കൾ നഗരത്തിൽ എത്തിയതായാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. മാല കവർന്ന ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഇവർ സഞ്ചരിച്ച ഓട്ടോയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated :Feb 4, 2023, 8:28 PM IST

ABOUT THE AUTHOR

...view details