കേരളം

kerala

ലൈംഗിക പീഡന കേസ് : നടന്‍ വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി

By

Published : Jun 1, 2022, 12:36 PM IST

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ നടി പരാതി നല്‍കിയത്

actor producer vijay babu rape case  നടന്‍ വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി  sexual harassment case against actor vijay babu  sexual harassment case from film field  me too case against vijay babu  വിജയ് ബാബുവിനെതിരെ ലൈംഗിക പീഡനകേസ്
ലൈംഗിക പീഡനകേസ് ; നടന്‍ വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി

എറണാകുളം : പീഡന കേസിൽ ഒളിവിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ദുബായിൽ നിന്നെത്തിയ ശേഷം നേരെ പൊലീസിന് മുമ്പിൽ ഹാജരാവുകയായിരുന്നു. കോടതി നിർദേശപ്രകാരം തിരിച്ചെത്തിയതും കോടതി ഇടക്കാല ജാമ്യം അനുവദിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങൾ വിജയ് ബാബു പൊലീസിനെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സൂചന. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ് ബാബു പ്രതികരിച്ചിരുന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നോടൊപ്പം നിന്ന കുടുംബത്തിനും, സുഹൃത്തുക്കൾക്കും, എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എയർപോർട്ടിൽ നിന്നും മടങ്ങും വഴി ആലുവയിലെ ക്ഷേത്രത്തിൽ വിജയ് ബാബു ദർശനം നടത്തിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ വിജയ് ബാബു ഗോവ വഴി ദുബായിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിക്കുകയും, പേര് വെളിപ്പെടുത്തുകയും ചെയ്‌തു. ഇതേ തുടർന്ന് സൗത്ത് പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്‌തിരുന്നു.

Also Read 'നീതി ലഭിക്കുമെന്ന് പ്രതീക്ഷ, കോടതിയിൽ വിശ്വാസം' ; വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി

രണ്ട് കേസിലും തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. നിയമത്തിന് വിധേയമാകണമെന്ന നിർദേശത്തോടെ വ്യാഴാഴ്ചവരെ കോടതി വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന വിജയ് ബാബു തിരിച്ചെത്തിയത്.

ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ യുവ നടി പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. അന്നുതന്നെ എറണാകുളം സൗത്ത് പൊലീസ് ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details