കേരളം

kerala

തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം, പങ്കെടുത്തത് നൂറോളം പേർ ; കൊവിഡ് മാനദണ്ഡം പാലിച്ചെന്ന് സംഘാടകർ

By

Published : Jan 16, 2022, 12:41 PM IST

പാറശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ വീഴ്‌ച പറ്റിയെന്ന് പാർട്ടി തന്നെ സമ്മതിച്ചിരിക്കെയാണ് തൃശൂരിലും അരങ്ങേറിയത്

തൃശൂരിലും മെഗാ തിരുവാതിര  പങ്കെടുത്തത് നൂറോളം പേർ  കൊവിഡ് മാനദണ്ഡം പാലിച്ചുവെന്ന് സംഘാടകർ  സിപിഎം തൃശൂർ ജില്ലാ സമ്മേളനം  തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി  ഊരോംകാട് ക്ഷേത്ര പരിസരം  Thrissur mega thiruvathira  Thrissur district cpm conference  thekkumkara west local committee
തൃശൂരിലും മെഗാ തിരുവാതിര, പങ്കെടുത്തത് നൂറോളം പേർ; കൊവിഡ് മാനദണ്ഡം പാലിച്ചുവെന്ന് സംഘാടകർ

തൃശൂർ : സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും തിരുവാതിര. നൂറോളം പേരെ പങ്കെടുപ്പിച്ചാണ് ഊരോംകാട് ക്ഷേത്ര പരിസരത്ത് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാല ചെറുവാരക്കോണത്ത് മെഗാതിരുവാതിര നടത്തിയത് വൻ വിവാദമായിരുന്നു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മെഗാതിരുവാതിരയുടെ ഭാഗമായ 550 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് തൃശൂരിലും സിപിഎം തിരുവാതിര നടത്തിയത്. അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നുവെന്നും സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ചിരുന്നുവെന്നും സംഘാടകർ പറയുന്നു.

തൃശൂരിലും മെഗാ തിരുവാതിര, പങ്കെടുത്തത് നൂറോളം പേർ; കൊവിഡ് മാനദണ്ഡം പാലിച്ചുവെന്ന് സംഘാടകർ

ALSO READ:തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണം കാറ്റിൽപ്പറത്തി സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി മെഗാതിരുവാതിര

പാറശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ വീഴ്‌ച പറ്റിയെന്ന് പാർട്ടി തന്നെ സമ്മതിച്ചിരിക്കെയാണ് തൃശൂരിലും അരങ്ങേറിയത്. അതേസമയം തിരുവാതിരകളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ നിർത്തി വയ്ക്കാൻ പിന്നീട് നിർദേശം നൽകിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. ഈ മാസം 21, 22, 23 തിയ്യതികളിലാണ് സിപിഎം തൃശൂർ ജില്ലാ സമ്മേളനം.

ABOUT THE AUTHOR

...view details