കേരളം

kerala

സർക്കാർ ആശുപത്രികളിൽ പാരസറ്റമോള്‍ പോലുമില്ലെന്ന് പ്രതിപക്ഷം; അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

By

Published : Jul 13, 2022, 3:36 PM IST

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്‌മിഷനായി വിഷയം നിയമസഭയില്‍ ഉന്നയിച്ചത്

സര്‍ക്കാര്‍ ആശുപത്രി മരുന്ന് ക്ഷാമം  മരുന്ന് ക്ഷാമം പ്രതിപക്ഷം ആരോപണം  ആരോഗ്യമന്ത്രിക്കെതിരെ വിഡി സതീശന്‍  vd satheesan against health minister  medicine shortage in kerala government hospitals  kerala assembly medicine shortage  kerala assembly session latest  മരുന്ന് ക്ഷാമം ആരോഗ്യമന്ത്രി മറുപടി
സർക്കാർ ആശുപത്രികളിൽ പാരസറ്റമോള്‍ പോലുമില്ലെന്ന് പ്രതിപക്ഷം; അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമമെന്ന് പ്രതിപക്ഷം നിയമസഭയിൽ. സബ്‌മിഷനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വിഷയം സഭയിൽ ഉന്നയിച്ചത്. പകർച്ച പനിക്ക് നൽകുന്ന ഡ്രിപ്പ്, പാരസറ്റമോൾ എന്നിവ പോലും ആശുപത്രികളില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

ഹൃദ്രോഹം, രക്തസമ്മർദം എന്നിവയ്‌ക്കുള്ള മരുന്ന് ലഭിക്കാനില്ല. മരുന്ന് വാങ്ങുന്നതിനുള്ള ടെൻഡർ വിളിച്ചതിലുണ്ടായ ആറ് മാസത്തെ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് കാരണം. ന്യായീകരണം പറയാതെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആശ്യപ്പെട്ടു.

നിഷേധിച്ച് ആരോഗ്യമന്ത്രി:എന്നാൽ സബ്‌മിഷന് മറുപടി നൽകിയ ആരോഗ്യമന്ത്രി വീണ ജോർജ് ആരോപണങ്ങൾ നിഷേധിച്ചു. മരുന്ന് ക്ഷാമം എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ 741 ഇനം മരുന്നുകൾ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇതിനായി 356.42 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് മരുന്ന് ഉപഭോഗം വർധിച്ചിട്ടുണ്ട്. ഒരു വർഷത്തേക്കുള്ള മരുന്നുകളാണ് ടെന്‍ഡര്‍ ചെയ്‌ത് വാങ്ങുന്നത്, ഇത് ആശുപത്രികളുടെ ആവശ്യം അനുസരിച്ച് വിതരണം ചെയ്യുകയും ചെയ്യും.

ഉപഭോഗം കൂടിയത് കൊണ്ട് മരുന്ന് ലഭ്യത കുറഞ്ഞിട്ടുണ്ട്. അടുത്ത വർഷം മുതൽ മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് ഒരു കലണ്ടർ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. മരുന്ന് ക്ഷാമം ഇല്ലെങ്കിൽ എന്തിനാണ് അടുത്ത വർഷം മുതൽ കലണ്ടർ തയ്യാറാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മന്ത്രി മറുപടി പറഞ്ഞിട്ടില്ല. മരുന്ന് ക്ഷാമം എന്നത് യാഥാർഥ്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ABOUT THE AUTHOR

...view details