കേരളം

kerala

സംസ്ഥാനത്ത് കൊവിഡ് പിടിവിടുന്നു; നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി

By

Published : Jul 3, 2021, 12:17 PM IST

രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കില്ല.

അവലോകന യോഗം വാര്‍ത്ത  കൊവിഡ് അവലോകന യോഗം വാര്‍ത്ത  മുഖ്യമന്ത്രി അവലോകന യോഗം വാര്‍ത്ത  ടിപിആര്‍ അവലോകന യോഗം വാര്‍ത്ത  കൊവിഡ് വാര്‍ത്ത  കൊവിഡ് കേരളം  ലോക്ക്ഡൗണ്‍ നിയന്ത്രണം അവലോകന യോഗം  review meeting news  review meeting kerala news  covid situation review meeting news  kerala covid situation latest news  kerala covid latest updates  review meeting kerala news
ടിപിആര്‍ കുറയുന്നില്ല; കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) സംസ്ഥാനത്ത് കുറയാത്ത ഗുരുതര സാഹചര്യം യോഗം വിലയിരുത്തും.

ടിപിആര്‍ പത്തില്‍ താഴെയെത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ വിജയിച്ചിട്ടില്ല. പല ജില്ലകളിലും രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ഇളവുകള്‍ അനുവദിച്ച ജില്ലകളില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ അവലോകന യോഗം ചര്‍ച്ച ചെയ്യും.

ഇളവുകള്‍ക്ക് സാധ്യതയില്ല

രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ ടിപിആര്‍ കണക്കാക്കി തദ്ദേശസ്ഥാപന അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ബുധാനാഴ്‌ചകളിലാണ് നിയന്ത്രണങ്ങള്‍ പുനപരിശോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുക.

മൂന്നാം തരംഗ ഭീഷണി

മൂന്നാം തരംഗമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇത് നേരിടുന്നതിനുള്ള ഒരുക്കങ്ങളും അവലോകന യോഗം പരിശോധിക്കും. മൂന്നാം തരംഗം പരമാവധി നീട്ടികൊണ്ടു പോകാനുള്ള ശ്രമമാണ് വേണ്ടതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ഇതിന് കര്‍ശന നിയന്ത്രണമാണ് വേണ്ടതെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ അവലോകന യോഗം ചര്‍ച്ച ചെയ്യും.

Also read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കും

ABOUT THE AUTHOR

...view details