കേരളം

kerala

വിദ്യാലയങ്ങളില്‍ അലങ്കാര മത്സ്യകൃഷി പദ്ധതി ആവിഷ്‌കരിക്കുമെന്ന് ഫിഷറീസ് മന്ത്രി

By

Published : Jul 7, 2021, 4:17 PM IST

Updated : Jul 7, 2021, 4:56 PM IST

'മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്‌കരിക്കും'

അലങ്കാര മത്സ്യകൃഷി പദ്ധതി വിദ്യാലയം വാര്‍ത്ത  അലങ്കാര മത്സ്യകൃഷി പദ്ധതി സജി ചെറിയാന്‍ വാര്‍ത്ത  ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പുതിയ വാര്‍ത്ത  സ്‌കൂള്‍ അലങ്കാര മത്സ്യകൃഷി പദ്ധതി വാര്‍ത്ത  നെയ്യാര്‍ ഡാം സജി ചെറിയാന്‍ വാര്‍ത്ത  ornamental fish farming scheme saji cheriyan news  fisheries minister saji cheriyan news  ornamental fish farming scheme school saji cheriyan news  school ornamental fish farming scheme saji cheriyan  neyyar dam saji cheriyan news
വിദ്യാലയങ്ങളില്‍ അലങ്കാര മത്സ്യകൃഷി പദ്ധതി ആവിഷ്ക്കരിയ്ക്കുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉൾനാടൻ മത്സ്യകൃഷി വിപുലീകരിയ്ക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. വെള്ളമുള്ളിടത്ത് മത്സ്യകൃഷി എന്നതാണ് പുതിയ ആശയമെന്നും മന്ത്രി പറഞ്ഞു.

നെയ്യാർ ഡാമിൽ മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളും, ബ്രീഡിങ് യൂണിറ്റുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ കാണുന്നു

നെയ്യാറിലേത് രണ്ടുകോടി മീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ഹാച്ചറിയായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കും. തുടര്‍ന്ന് പദ്ധതി വിപുലീകരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതിയ്ക്കും ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also read: ഓഫിസുകള്‍ കയറിയിറങ്ങി കാത്തുക്കെട്ടി കിടക്കേണ്ട! കെട്ടിട നിര്‍മാണ അനുമതി ഇനി എളുപ്പം

നെയ്യാർ ഡാമിലെ മത്സ്യ ഹാച്ചറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. അഞ്ച് വർഷം മുൻപ് ഇവിടെ നിർമാണ പ്രവർത്തനങ്ങളാംരംഭിച്ച മത്സ്യക്കുഞ്ഞ് ഉത്പാദന ഫാമുകളുടെ പ്രവൃത്തി പൂർത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Last Updated : Jul 7, 2021, 4:56 PM IST

TAGGED:

ABOUT THE AUTHOR

...view details