കേരളം

kerala

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

By

Published : Aug 6, 2021, 11:01 AM IST

Updated : Aug 6, 2021, 12:05 PM IST

തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധിക്കുന്ന ജീവനക്കാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത  വി ശിവന്‍കുട്ടി വാര്‍ത്ത  ശിവന്‍കുട്ടി വാര്‍ത്ത  ഫോര്‍ട്ട് ആശുപത്രി വാര്‍ത്ത  ആരോഗ്യ പ്രവര്‍ത്തകര്‍ അതിക്രമം വാര്‍ത്ത  ആരോഗ്യ പ്രവര്‍ത്തകര്‍ മര്‍ദ്ദനം വാര്‍ത്ത  ഡോക്‌ടര്‍ മര്‍ദ്ദനം വാര്‍ത്ത  violence against health workers  violence against health workers news  action against health worker assault news  fort hospital news  trivandrum fort hospital news  minister v sivankutty news
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ വിഷയം ഗൗരവമായി പരിഗണിക്കും. ആശുപത്രിയികളിലെ സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധിക്കുന്ന ജീവനക്കാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുന്നു

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിൽ കെജിഎംഒഎ പ്രതിഷേധമറിയിച്ചു. ഇന്നലെ രാത്രി സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സ്റ്റാൻലി പറഞ്ഞു. നിലവിലെ സുരക്ഷ സംവിധാനങ്ങൾ പരിമിതമാണെന്നും ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്‌ഡ് പോസ്റ്റ് വേണമെന്നും ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു.

Also read: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദ്ദനം; നാല് പേര്‍ കസ്റ്റഡിയില്‍

Last Updated :Aug 6, 2021, 12:05 PM IST

ABOUT THE AUTHOR

...view details