കേരളം

kerala

'വിഴിഞ്ഞം സമരം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തത്' ; തുറമുഖ നിര്‍മാണം നിര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി

By

Published : Aug 23, 2022, 2:39 PM IST

വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിർമാണം നിര്‍ത്തി വയ്‌ക്കണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

pinarayi vijayan against vizhinjam protest  kerala assembly session  pinarayi vijayan  vizhinjam protest  pinarayi on vizhinjam protest  construction of vizhinjam port  vizhinjam protest pre planned agitation  മുഖ്യമന്ത്രി  പിണറായി വിജയന്‍  വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിർമാണം  വിഴിഞ്ഞം തുറമുഖ സമരം  വിഴിഞ്ഞം സമരം  തുറമുഖ നിര്‍മാണം  വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി  പിണറായി വിഴിഞ്ഞം തുറമുഖ നിർമാണം  മുഖ്യമന്ത്രി വിഴിഞ്ഞം സമരം നിയമസഭ  നിയമസഭ സമ്മേളനം പുതിയ വാര്‍ത്ത
വിഴിഞ്ഞം സമരം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തത് ; തുറമുഖ നിര്‍മാണം നിര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിർമാണം നിര്‍ത്തി വയ്‌ക്കണമെന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നിര്‍ത്തി വയ്‌ക്കണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിഴിഞ്ഞത്ത് നടക്കുന്ന സമരം നാട്ടുകാര്‍ മാത്രം പങ്കെടുക്കുന്നതല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നാടിന്‍റെ പശ്ചാത്തല സൗകര്യ വികസനത്തിന് ആവശ്യമായ ഒരു ബൃഹദ് പദ്ധതിയെ കുറിച്ച് അനാവശ്യ ആശങ്കകള്‍ സൃഷ്‌ടിക്കാനാണ് ചിലരുടെ ശ്രമം. സുപ്രീം കോടതിയും ഹരിത ട്രൈബ്യൂണലും നടത്തിയ പഠനങ്ങളില്‍ തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2014ല്‍ നടത്തിയ വിദഗ്‌ധ പഠനത്തിലും പദ്ധതി തീരശോഷണത്തിന് കാരണമാകില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 2015ല്‍ തുറമുഖ നിമാണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.

തീരശോഷണത്തിന് കാരണം കാലാവസ്ഥാവ്യതിയാനം:തീരശേഷണം തിരുവനന്തപുരത്തെ മാത്രം പ്രശ്‌നമല്ല. അതിന് കാരണം കാലാവസ്ഥാവ്യതിയാനമാണ്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഈ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കേണ്ട എന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. പദ്ധതിയുടെ പേരില്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്‌ടപ്പെടില്ല.

മണ്ണെണ്ണയുടെ വിലയും ലഭ്യതയും സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഉടന്‍ വിളിക്കും. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ എപ്പോഴും തയ്യാറായിട്ടുണ്ടെന്നും ഇനിയും തയ്യാറാണെന്നും എം വിന്‍സെന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മുഖ്യമന്ത്രി മറുപടി നല്‍കി.

Also read: വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍, പുനരധിവാസത്തിന് 10 ഏക്കറും 3000 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റും

ABOUT THE AUTHOR

...view details