കേരളം

kerala

'കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയതോ, ആനാവൂരിനെ കണ്ടാൽ കൊവിഡ് വരില്ലേ' ; മെഗാതിരുവാതിരക്കെതിരെ കെ മുരളീധരൻ

By

Published : Jan 12, 2022, 1:46 PM IST

സർക്കാർ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്താൽ പ്രോട്ടോക്കോൾ ലംഘനമാണെന്നും എന്നാൽ മെഗാതിരുവാതിരയിൽ പങ്കെടുത്താൽ കൊവിഡ് വരില്ലെന്നും കെ മുരളീധരൻ എംപിയുടെ പരിഹാസം

കെ റെയിലിനെതിരെ കെ മുരളീധരൻ  മെഗാ തിരുവാതിരക്കെതിരെ കെ മുരളീധരൻ  സിപിഎം ജില്ല സമ്മേളനം പാറശാല  കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയോ?  K Muraleedaran against government on K Rail  mega thiruvathira parassala updates  Thiruvananthapuram CPM District conference
കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയോ, ആനാവൂരിനെ കണ്ടാൽ കൊവിഡ് വരില്ലേ?; മെഗാ തിരുവാതിരക്കെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: സിപിഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി പാറശാല ചെറുവാരക്കോണത്ത് നടന്ന മെഗാതിരുവാതിരക്കെതിരെ കെ മുരളീധരൻ എംപി. ആറ്റുകാൽ പൊങ്കാല നടത്തിയാൽ കൊവിഡ് വരും, ആനാവൂർ നാഗപ്പനെ കണ്ടാൽ കൊവിഡ് വരില്ലേ ?. മുഖ്യമന്ത്രിയുടെ യോഗത്തിൽ ആളെ കൂട്ടാം. എന്നാൽ സർക്കാർ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്താൽ പ്രോട്ടോക്കോൾ ലംഘനം. കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയതോയെന്നും കെ മുരളീധരൻ ചോദിച്ചു.

കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയോ, ആനാവൂരിനെ കണ്ടാൽ കൊവിഡ് വരില്ലേ?; മെഗാതിരുവാതിരക്കെതിരെ കെ മുരളീധരൻ

READ MORE:തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണം കാറ്റിൽപ്പറത്തി സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി മെഗാതിരുവാതിര

കെ - റെയിൽ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ല. ഗാന്ധിയൻ സമര മാർഗങ്ങളുമായി യുഡിഎഫ് മുന്നോട്ടുപോകും. ഇന്ത്യൻ നിർമിത ബോഗികളല്ല കെ.റെയിലിനായി കൊണ്ടുവരുന്നത്. വിദേശത്ത് കണ്ടം ചെയ്‌ത ബോഗികളാണ്. സർക്കാർ മുന്നോട്ടുപോയാൽ യുഡിഎഫും സമരം ശക്തമാക്കും. കെ.റെയിലിൽ പ്രതിപക്ഷത്തെ എന്തുകൊണ്ട് ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.

ABOUT THE AUTHOR

...view details