കേരളം

kerala

എയർ ആംബുലൻസ് വാങ്ങുന്നതിന്‍റെ സാധ്യത പരിശോധിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

By

Published : Apr 30, 2019, 7:37 AM IST

മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

എയർ ആംബുലൻസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് വാങ്ങുന്നതിന്‍റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

റോഡ് മാര്‍ഗമുള്ള ആമ്പുലന്‍സ് യാത്രകള്‍ സാഹസികമായതിനാല്‍ അതീവ ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ആമ്പുലന്‍സ് മാത്രമാണ് ആശ്രയമെന്ന് ഹരജിക്കാരന്‍ പറഞ്ഞു. ഫണ്ടിന് ദൗര്‍ലഭ്യം നേരിടുകയാണെങ്കില്‍ എയര്‍ ആമ്പുലന്‍സ് വാങ്ങുന്നതിന് ഭരണ പ്രതിപക്ഷാംഗങ്ങളും വ്യവസായികളും വിദേശ മലയാളികളും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

Intro:Body:

സംസ്ഥാന സർക്കാർ എയർ ആംബുലൻസിന്‍റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ





By Web Team



First Published 29, Apr 2019, 9:14 PM IST







HIGHLIGHTS



മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.





 



തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കുന്നതിനായി എയർ ആംബുലൻസ് വാങ്ങുന്നതിന്‍റെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 



എയർ ആംബുലൻസ്വാങ്ങുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.


Conclusion:

ABOUT THE AUTHOR

...view details