കേരളം

kerala

ഇപ്പോഴുള്ളത് ഒമിക്രോണ്‍, മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല; കൊവിഡ് കേസുകളിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

By

Published : Jun 4, 2022, 10:33 AM IST

സംസ്ഥാനത്ത് രോഗവ്യാപനം ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളം കൊവിഡ് വ്യാപനം  കൊവിഡ് കേസുകളിലെ വർധനവ്  കൊവിഡ് ആരോഗ്യ വകുപ്പ് യോഗം  കൊവിഡ് ആരോഗ്യമന്ത്രി  covid cases hiked in kerala  covid cases in kerala  covid kerala health department meeting  kerala health minister on covid
ഇപ്പോഴുള്ളത് ഒമിക്രോണ്‍, മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല; കൊവിഡ് കേസുകളിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വർധിച്ചതിനെ തുടർന്ന് ഉന്നതതല യോഗം ചേർന്ന് ആരോഗ്യ വകുപ്പ്. രോഗവ്യാപനം ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിലവിലെ വിലയിരുത്തൽ. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്, പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല.

കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും മുന്‍കരുതല്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മുന്‍കരുതല്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നൽകി.

സംസ്ഥാനത്തേയും ജില്ലകളുടേയും കൊവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. ആ ജില്ലകള്‍ക്ക് പ്രത്യേകം ജാഗ്രത നിർദേശം നൽകി. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. വാക്‌സിനേഷന്‍റെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

ABOUT THE AUTHOR

...view details