കേരളം

kerala

'ഗവർണറുടെ സമ്മർദത്തിന് നിന്ന് കൊടുക്കേണ്ട കാര്യമില്ല'; സര്‍ക്കാരിനെ വിമർശിച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍

By

Published : Mar 14, 2022, 3:19 PM IST

ഗവർണർക്ക് സർക്കാർ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്ന സിപിഎം ന്യായീകരണം പാടേ തള്ളുന്നതാണ് നിയമസഭയിൽ ഡെപ്യൂട്ടി സ്‌പീക്കർ നടത്തിയ വിമർശനം

deputy speaker criticise ldf govt  deputy speaker against governor  chittayam gopakumar against ldf govt  kerala assembly session latest  സർക്കാരിനെതിരെ ഡെപ്യൂട്ടി സ്‌പീക്കര്‍  ചിറ്റയം ഗോപകുമാര്‍ ഗവര്‍ണർ വിമര്‍ശനം  സർക്കാരിനെ വിമര്‍ശിച്ച് ചിറ്റയം ഗോപകുമാര്‍  കേരള നിയമസഭ ബജറ്റ് സമ്മേളനം
'ഗവർണറുടെ സമ്മർദ്ദത്തിന് നിന്ന് കൊടുക്കേണ്ട കാര്യമില്ല'; ഗവര്‍ണറേയും സര്‍ക്കാരിനേയും വിമർശിച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും ഗവർണറെയും വിമർശിച്ച് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. ഗവർണറുടെ സമ്മർദത്തിന് സർക്കാർ നിന്ന് കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ പറയുന്നത് പോലെ പ്രവർത്തിക്കേണ്ടയാളാണ് ഗവർണറെന്നും ബജറ്റിന്മേലുള്ള പൊതുചർച്ചയിൽ അദ്ദേഹം വിമർശിച്ചു.

നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവർണർക്ക് സർക്കാർ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്ന സിപിഎം ന്യായീകരണം പാടേ തള്ളുന്നതാണ് നിയമസഭയിൽ ഡെപ്യൂട്ടി സ്‌പീക്കർ നടത്തിയ വിമർശനം. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസം, മതനിരപേക്ഷത, ബഹുസ്വരത എന്നിവ ദുർബലപ്പെടുത്തുന്നു. ഇതിന് ഉദാഹരണമാണ് കേരള ഗവർണറുടെ ഇടപെടലുകളെന്ന് ചിറ്റയം ഗോപകുമാർ കുറ്റപ്പെടുത്തി.

Also read: ഐഎന്‍എല്ലിനോട്‌ കടുപ്പിച്ച് എല്‍ഡിഎഫ്‌; മുന്നണി യോഗത്തിലേക്ക് ക്ഷണമില്ല

ലോകായുക്ത നിയമ ഭേദഗതി, ഭൂപരിഷ്‌കരണ ഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന സിപിഎം-സിപിഐ അഭിപ്രായ വ്യത്യാസത്തിന് പിന്നാലെയാണ് സിപിഐ നേതാവ് കൂടിയായ ഡെപ്യൂട്ടി സ്‌പീക്കർ സർക്കാർ നിലപാടിനെ നിയമസഭയിൽ വിമർശിച്ചത്.

ABOUT THE AUTHOR

...view details