കേരളം

kerala

വൻ ദുരന്തം പിന്നാലെ; സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടും

By

Published : Aug 23, 2021, 10:38 AM IST

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന.

covid cases after onam  covid cases rise rapidly  kerala covid cases after onam  covid after onam  onam covid cases news  covid news kerala  kerala covid cases  ഓണത്തിന് ശേഷം കേരളത്തിലെ കൊവിഡ്  കേരളത്തിലെ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ കേരളം  കേരളം ഓണം വാർത്ത  ഓണത്തിന് ശേഷം കേരളത്തിലെ കൊവിഡ്  കേരള കൊവിഡ് വാർത്ത
ഓണത്തിന് ശേഷം കൊവിഡ് കേസ് കുത്തനെ ഉയരുമെന്ന് ആരോഗ്യ വിദഗ്‌ധർ

തിരുവനന്തപുരം: ഓണാഘോഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്ന് ആരോഗ്യ വിദഗ്‌ധർ. ഒരാഴ്‌ചക്കുള്ളിൽ പ്രതിദിന രോഗികളുടെ എണ്ണം 25000 മുതൽ 40000 വരെയായി വർധിക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറിൽ രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ഉയരുമെന്നുമാണ് മുന്നറിയിപ്പ്.

മൂന്നുമാസത്തിനിടെ ശനിയാഴ്‌ച രോഗ സ്ഥിരീകരണ നിരക്ക് 17 ശതമാനം കടന്നിരുന്നു. ഞായറാഴ്‌ച ഇത് 16.4 ശതമാനമായിരുന്നു. ഇളവുകൾ പ്രഖ്യാപിച്ച് രണ്ടാഴ്‌ച കഴിയുമ്പോൾ ടിപിആർ നിരക്ക് വലിയ തോതിൽ ഉയരുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന.

അതേ സമയം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. പരിശോധനകൾ വർധിപ്പിച്ച് തീവ്ര രോഗവ്യാപനമുള്ള മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കുന്നത് സംബന്ധിച്ച് കൊവിഡ് അവലോകന യോഗത്തിൽ ചർച്ചയാകും.

READ MORE:പരിശോധനയും വാക്‌സിനേഷനും മന്ദഗതിയില്‍: ഓണം കഴിയുമ്പോള്‍ കൊവിഡ് കുതിച്ചുയരാൻ സാധ്യത

ABOUT THE AUTHOR

...view details