കേരളം

kerala

അഗ്നിപഥ്: റിക്രൂട്ട്‌മെന്‍റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്, തെക്കൻ ജില്ലയിലുള്ളവര്‍ക്ക് അവസരം

By

Published : Jul 25, 2022, 5:31 PM IST

കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായാണ് നവംബര്‍ 15 മുതല്‍ 30 വരെ റിക്രൂട്ട്മെന്‍റ് നടത്തുന്നത്

agneepath recruitment rally in kerala  agneepath recruitment rally at kollam  agneepath recruitment latest  കൊല്ലം അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് റാലി  അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് പുതിയ വാര്‍ത്ത  കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്‍റ്
അഗ്നിപഥ്: റിക്രൂട്ട്‌മെന്‍റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍

തിരുവനന്തപുരം: കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി കൊല്ലം ജില്ലയിലും. കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ് റിക്രൂട്ട്മെന്‍റ് റാലി നടക്കുന്നത്.

ബെംഗളൂരു റിക്രൂട്ടിങ് സോണിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിങ് ഓഫിസാണ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് റാലിയില്‍ പങ്കെടുക്കാം. 2022 ഓഗസ്റ്റ് 1 മുതല്‍ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.

അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവാര്‍ ട്രേഡ്‌സ്‌മെന്‍ പത്താം തരം പാസ്, അഗ്നിവീര്‍ എട്ടാം തരം പാസ്, അഗ്നിവീര്‍ ക്ലര്‍ക്ക്‌, സ്റ്റോര്‍കീപ്പര്‍, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ സേനയില്‍ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആര്‍മിയില്‍ നിര്‍ദിഷ്‌ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 2022 ഓഗസ്റ്റ് ഒന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ നല്‍കും. രജിസ്റ്റര്‍ ചെയ്‌ത ഉദ്യോഗാര്‍ഥികളുടെ അഡ്‌മിറ്റ് കാര്‍ഡുകള്‍ 2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെ അവരുടെ ഇ-മെയിലിലേക്ക് അയയ്ക്കുമെന്ന് പിഐബി ഡിഫന്‍സ് വിങ് അറിയിച്ചു.

Also read:അഗ്നിപഥ്: കരസേന റിക്രൂട്ട്മെന്‍റ് റാലി ഒക്ടോബർ ഒന്നുമുതൽ കോഴിക്കോട്

ABOUT THE AUTHOR

...view details