കേരളം

kerala

വാക്‌സിനേഷൻ യജ്ഞം : സംസ്ഥാനത്ത് ഇന്ന് കുത്തിവയ്‌പ്പെടുത്തത് 45,881 കുട്ടികൾ

By

Published : May 26, 2022, 10:35 PM IST

മേയ് 28 വരെ വാക്‌സിനേഷന്‍ യജ്ഞം തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

വാക്‌സിനേഷൻ യജ്ഞം  സംസ്ഥാനത്ത് 45881 കുട്ടികൾ ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു  കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിനേഷൻ യജ്ഞം  Covid vaccination campaign for children  സംസ്ഥാനത്ത് കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിനേഷൻ യജ്ഞം പുരോഗമിക്കുന്നു  മേയ് 28 വരെ വാക്‌സിനേഷന്‍ യജ്ഞം തുടരുമെന്ന് ആരോഗ്യമന്ത്രി
വാക്‌സിനേഷൻ യജ്ഞം; സംസ്ഥാനത്ത് 45,881 കുട്ടികൾ ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഇന്ന് (26-5-2022) 45,881 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. 12 വയസിന് മുകളിലുള്ളവര്‍ക്കായി 699 ഉം, 15 വയസിന് മുകളിലുള്ളവര്‍ക്കായി 301ഉം, 18 വയസിന് മുകളിലുള്ളവര്‍ക്കായി 263 കേന്ദ്രങ്ങളുമായി ആകെ 1263 ഇടങ്ങളാണ് പ്രവർത്തിച്ചത്.

15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 34,327 പേരും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ വയസുള്ള 5,054 പേര്‍ ആദ്യ ഡോസും 6,500 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 27,486 വിദ്യാര്‍ഥികള്‍ ആദ്യ ഡോസും 6,841 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

15 മുതല്‍ 17 വരെ പ്രായമുള്ള 82 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 53 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ വയസുള്ള 44 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 12 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. മേയ് 28 വരെ വാക്‌സിനേഷന്‍ യജ്ഞം തുടരുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ABOUT THE AUTHOR

...view details