കേരളം

kerala

മദ്യപിച്ച് വാക്ക് തര്‍ക്കം; മധ്യവയസ്‌കനെ സുഹൃത്ത് തലക്കടിച്ചു കൊന്നു

By

Published : Feb 24, 2020, 10:30 PM IST

പ്രതി സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്യാനായി റെയിൽവേ ട്രാക്കിൽ കിടക്കുമ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു

മധ്യവയസ്കന്‍റെ കൊലപാതകം  പാലക്കാട് കൊലപാതകം  ഒറ്റപ്പാലം കൊലപാതകം  old man murdered in ottappalam  ottappalam murder news  palakkad muder news
മധ്യവയസ്‌കന്‍

പാലക്കാട്: ഒറ്റപ്പാലത്ത് മധ്യവയസ്‌കനെ തലക്കടിച്ചു കൊലപ്പെടുത്തി. കയറംപാറ സ്വദേശി പ്രേം കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കയറമ്പാറ എസ്.ആര്‍.കെ നഗറിലാണ് സംഭവം. പ്രതി സുബ്രഹ്മണ്യനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മദ്യപിച്ചുള്ള വാക്കുതർക്കം കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസ് വിലയിരുത്തൽ.

എസ്.ആര്‍.കെ നഗറിലെ പ്രേംകുമാറിന്‍റെ വീട്ടിൽ മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായത്. തുടര്‍ന്ന് ക്ഷുഭിതനായ സുബ്രഹ്മണ്യന്‍ മരക്കഷ്‌ണം കൊണ്ട് പ്രേംകുമാറിന്‍റെ തലക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രേംകുമാർ മരിച്ചു. തുടര്‍ന്ന് സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്യാനായി റെയിൽവേ ട്രാക്കിൽ കിടക്കുമ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിരലടയാള വിദഗ്‌ധരും ഒറ്റപ്പാലം എസ്.ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് പരിശോധന നടത്തി.

ABOUT THE AUTHOR

...view details