കേരളം

kerala

പരീക്ഷ ഫീസടയ്ക്കാനായില്ല; പാലക്കാട് ബികോം വിദ്യാർഥി ജീവനൊടുക്കി

By

Published : Jan 30, 2022, 7:06 PM IST

പാലക്കാട്‌ എംഇഎസ്‌ കോളജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിയായ ബീനയാണ് പരീക്ഷ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിൽ ജീവനൊടുക്കിയത്.

എംഇഎസ്‌ കോളജ് വിദ്യാർഥി ആത്മഹത്യ  ബികോം വിദ്യാർഥി തൂങ്ങിമരിച്ചു  ബീന ആത്മഹത്യ  MES College Palakkad  B COM STUDENT COMMITS SUICIDE  Beena suicide Palakkad
പരീക്ഷാ ഫീസടയ്ക്കാനായില്ല; ബികോം വിദ്യാർഥി ജീവനൊടുക്കി

പാലക്കാട്‌:സമയബന്ധിതമായി പരീക്ഷ ഫീസടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന ബിരുദ വിദ്യാർഥി മരിച്ച നിലയിൽ. പാലക്കാട്‌ ഉമ്മിണി മസ്‌ജിദ്‌ റോഡ്‌ 8/17ൽ സുബ്രഹ്മണ്യന്‍റെ മകൾ ബീന (20) ആണ്‌ മരിച്ചത്‌. പാലക്കാട്‌ എംഇഎസ്‌ കോളജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിയാണ്‌ ബീന.

സെമസ്റ്റർ പരീക്ഷയ്ക്കുള്ള ഫീസ്‌ സമയബന്ധിതമായി അടയ്ക്കാൻ ബീനയ്ക്ക്‌ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന്‌ ശനിയാഴ്‌ച മുതൽ ബീന ഒരു വർഷം നഷ്‌ടമാകുമെന്ന മാനസിക വിഷമത്തിലായിരുന്നു. ഞായര്‍ രാവിലെ വീട്ടുകാരോട്‌ സംസാരിച്ചെങ്കിലും പകൽ 11ഓടെ കുളിക്കാനായി മുറിയിൽ കയറിയ ബീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ വീട്ടുകാർ കതക്‌ ചവിട്ടിത്തുറന്ന്‌ അകത്തു കടന്നപ്പോഴാണ്‌ ബീനയെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്‌. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ശനിയാഴ്‌ച അമ്മ കോളജിൽ ഫീസടയ്ക്കാൻ ചെന്നിരുന്നു. സമയം കഴിഞ്ഞതിനാൽ കോളജ്‌ ഫീസ്‌ മാത്രമാണ്‌ അടയ്ക്കാനായത്‌. പരീക്ഷ ഫീസിന്‍റെ ലിങ്ക് സർവകലാശാലയ്ക്ക് അയച്ചെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളജ് അധികൃതരുടെ മറുപടി.

തിങ്കളാഴ്‌ച പ്രിൻസിപ്പാളിനെ കണ്ട്‌ സംസാരിക്കാമെന്ന്‌ തീരുമാനിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടു നൽകും. ഹേമാംബിക നഗർ പൊലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്തു.

ALSO READ:UP Assembly Polls | വിവിധ പാര്‍ട്ടികള്‍ വിട്ട് നേതാക്കന്മാര്‍ ബി.ജെ.പിയില്‍; കാശിയില്‍ അംഗത്വം നല്‍കി സ്വീകരണം

ABOUT THE AUTHOR

...view details