കേരളം

kerala

കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് ധര്‍ണയുമായി യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍

By

Published : Jul 15, 2020, 1:34 AM IST

യുജിസി ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പിജി വെയ്റ്റേജ് നിർത്തുക, അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, കോളജ് സമയമാറ്റം പിൻവലിക്കുക, അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

Pro-UDF teachers' unions  UDF teachers' unions  Calicut University  കാലിക്കറ്റ് സർവകലാശാല  യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍
കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് ധര്‍ണയുമായി യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. മാർക്ക് ദാന വിവാദത്തിൽ അന്വേഷണം നടത്തണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് ധര്‍ണയുമായി യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍

യുജിസി ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പിജി വെയ്റ്റേജ് നിർത്തുക, അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, കോളജ് സമയമാറ്റം പിൻവലിക്കുക, അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സമരം. പ്രതിഷേധ ധർണ പി. അബ്ദുൾ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details