കേരളം

kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍

By

Published : Apr 11, 2022, 3:50 PM IST

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 2014ൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍

NILAMBUR POCSO CASE  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ  ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ള എന്ന മരുത ചെറിയോനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം.

Also read: പോക്സോ കേസിൽ അത്യപൂര്‍വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും 5 ലക്ഷം രൂപ പിഴയും

അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന കുട്ടിയെ ആരാധനാലയത്തിൽവച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തിൽ പിന്നോക്കം പോയതിനെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ചികിത്സയ്ക്കിടെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ പ്രതി ഒളിവിലായിരുന്നു.

ABOUT THE AUTHOR

...view details