കേരളം

kerala

വളാഞ്ചേരിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എം .എസ്.എഫ്

By

Published : Jun 2, 2020, 12:14 PM IST

സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഇ ഓഫീസുകളിലേക്കും എം.എസ്.എഫ് മാർച്ച് നടത്തും

വിദ്യാര്‍ഥിയുടെ ആത്മഹത്യ  വളാഞ്ചേരി ഓണ്‍ലൈന്‍ ക്ലാസ്  വളാഞ്ചേരി ഇരുമ്പിളിയം ആത്മഹത്യ  എം.എസ്.എഫ് പ്രക്ഷോഭം  msf on 9th standard girls suicide  valanchery girl suicide on online class issue
എം.എസ്.എഫ്

മലപ്പുറം:മലപ്പുറം: വളാഞ്ചേരി ഇരുമ്പിളിയത്തെ പതിനാലുകാരിയുടെ ആത്മഹത്യയില്‍ പ്രതിഷേധ പരിപാടികളുമായി എം.എസ്.എഫ്. സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഇ ഓഫീസുകളിലേക്കും എം.എസ്.എഫ് മാർച്ച് നടത്തും.സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അറിയാത്ത നിരവധി കുട്ടികളുണ്ടെന്നത് സങ്കടകരമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് പറഞ്ഞു.

വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രക്ഷോഭത്തിന് എം.എസ്.എഫ്

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കി നല്‍കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നും പി.കെ നവാസ് ആവശ്യപ്പെട്ടു. അതുവരെ എം.എസ്.എഫ് ശക്തമായ സമര പരിപാടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details