കേരളം

kerala

വാളയാര്‍ കേസ്; എം.എസ്.എഫ് മിഡ് നൈറ്റ് മാര്‍ച്ച് നടത്തി

By

Published : Nov 3, 2019, 8:30 AM IST

Updated : Nov 3, 2019, 10:33 AM IST

വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാൻ കേരളത്തിലെ ജനത തയാറകണമെന്ന് പി.കെ.ഫിറോസ്.

എം.എസ്.എഫ് മിഡ് നൈറ്റ് മാര്‍ച്ച്

മലപ്പുറം:വാളയാറിലെ ദലിത് സഹോദരിമാരുടെ മരണത്തിന് ഇടയാക്കിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറത്ത് മിഡ്‌ നൈറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്‍റെ സമാപന സംഗമം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു.

വാളയാര്‍ കേസ്; എം.എസ്.എഫ് മിഡ് നൈറ്റ് മാര്‍ച്ച് നടത്തി

വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാൻ കേരളത്തിലെ ജനത തയാറകണമെന്നും കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പി.കെ.ഫിറോസ് പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് റിയാസ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. മെഴുകുതിരി കൊളുത്തി മലപ്പുറം കോട്ടപ്പടിയിൽ നിന്നും രാത്രി പതിനൊന്ന് മണിക്ക് മാര്‍ച്ചിന് തുടക്കം കുറിച്ചു. നൂറു കണക്കിന് വിദ്യാർഥികൾ മാര്‍ച്ചില്‍ പങ്കെടുത്തു. മലപ്പുറം കുന്നുമ്മൽ ചുറ്റി സിവിൽ സ്‌റ്റേഷന് മുന്നിൽ വെച്ചാണ് മാര്‍ച്ച് സമാപിച്ചത്.

Intro:കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണം.എം.എസ്.എഫ് മലപ്പുറത്ത്മിഡ്നൈറ്റ് മാർച്ച് നടത്തി.
Body: അർധ രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോഴും വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മിഡ്നൈറ്റ് മാർച്ചിന്റെ സമാപന സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാൻ പ്രബുന്ധമായ കേരള ജനത തയ്യാറകണം എന്നും ഈ കുറ്റക്കാരയ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണം എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് പി.കെ.ഫിറോസ് പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം കോട്ടപ്പടിയിൽ നിന്നും രാത്രി പതിനൊന്ന് മണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മെഴുകു തിരി നൽകി തുടക്കം കുറിച്ചു. നൂറു കണക്കിന്ന് വിദ്യാർത്ഥികൾ പങ്കെടുത്ത മാർച്ച് മലപ്പുറം കുന്നുമ്മൽ ചുറ്റി സിവിൽ സ്‌റ്റേഷന് മുന്നിൽ സമാപിച്ചു.
Conclusion:ഇ ടി വി ഭാരത് മലപ്പുറം...
Last Updated : Nov 3, 2019, 10:33 AM IST

ABOUT THE AUTHOR

...view details