കേരളം

kerala

സ്‌കൂളുകളിൽ വാക്‌സിനെത്തി; 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ക്യാമ്പ്

By

Published : Jan 20, 2022, 9:09 PM IST

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ പ്രതിരോധശേഷി ഉറപ്പാക്കാൻ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചത്.

Vaccination camp for children above 15 years started in Kozhikode  Vaccination camp for children above 15 years  Vaccination camp for childrens in kerala  15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു  കോഴിക്കോട് കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു  കൊവിഡ് വാക്‌സിനേഷൻ
സ്‌കൂളുകളിൽ വാക്‌സിനെത്തി; 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായി വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. 500ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ അവിടെത്തന്നെ വെച്ചും, അതിന് താഴെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ചുമാണ് വാക്‌സിനേഷൻ നടത്തുന്നത്.

സ്‌കൂളുകളിൽ വാക്‌സിനെത്തി; 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായി വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് കുട്ടികളുടെ പ്രതിരോധശേഷി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ജില്ലയിൽ 4016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ:Kerala Covid Update; അതീവ ഗുരുതരം; 46,387 പേര്‍ക്ക് കൊവിഡ്, ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

ABOUT THE AUTHOR

...view details