കേരളം

kerala

കൊവിഡിൽ മുങ്ങി ഓണക്കാലം; ചമയങ്ങൾക്കും മാവേലി വേഷങ്ങൾക്കും ആവശ്യക്കാരില്ല

By

Published : Aug 18, 2021, 8:19 AM IST

Updated : Aug 18, 2021, 1:46 PM IST

ഇത്തവണയും ഓണാഘോഷമില്ലാത്തതിനാൽ ചമയങ്ങളും മാവേലി വേഷങ്ങളും പുലി വേഷങ്ങളും വാടകയ്ക്ക് വാങ്ങാനാളില്ല. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ഇവർക്ക് അവസാന പ്രതീക്ഷയായിരുന്നു ഓണക്കാലം.

മാവേലി വേഷങ്ങളും പുലി വേഷങ്ങളും ഇവിടെ വിശ്രമത്തിലാണ്.  No demand in make up and Maveli costumes  Onam celebration in covid  Onam celebration covid  covid  covid Onam  Onamcovid  കൊവിഡിൽ മുങ്ങി ഓണക്കാലം  കൊവിഡ് ഓണം  കൊവിഡോണം  ഓണം  ഓണാഘോഷം  make up  Maveli costumes  ചമയങ്ങൾക്കും മാവേലി വേഷങ്ങൾക്കും ആവശ്യക്കാരില്ല  ചമയം  മാവേലി വേഷം  പുലി വേഷം  ഓണാഘോഷമില്ല  കോട്ടയം
കൊവിഡിൽ മുങ്ങി ഓണക്കാലം; ചമയങ്ങൾക്കും മാവേലി വേഷങ്ങൾക്കും ആവശ്യക്കാരില്ല

കോട്ടയം:ഈ ഓണക്കാലത്തും ചമയങ്ങൾ വാടകയ്ക്ക് നൽകുന്നവരുടെ മുഖത്ത് ചിരിയില്ല. ഓണാഘോഷം ഇല്ലാത്തതിനാൽ ഇത്തവണയും മാവേലി വേഷങ്ങളും പുലി വേഷങ്ങളും വിശ്രമത്തിലാണ്. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന മേഖലയ്‌ക്ക് അവസാന പ്രതീക്ഷയായിരുന്നു ഓണക്കാലം. എന്നാൽ ഇത്തവണയും ആഘോഷങ്ങളില്ലാതെയുള്ള ഓണം ഇക്കൂട്ടരെ പ്രതിസന്ധിയിലാക്കി. ആഘോഷങ്ങൾക്ക് വിലക്ക് വന്നതോടെ മാവേലിയുടെ വേഷ ഭൂഷാദികളും ചമയങ്ങളും വാടകയ്ക്ക് വാങ്ങാനാളില്ലാതായി.

ആഘോഷമില്ലാതെ ഓണം; പ്രതിസന്ധിയിലാണ് ഈ മേഖല

കൊവിഡിന് മുമ്പ് ഓണക്കാലത്ത് മാവേലി വേഷങ്ങൾക്കും പുലിവേഷങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. മാവേലിയുടെ കിരീടം, ഉടയാടകൾ, ആഭരണങ്ങൾ, ഓലക്കുട, പാദുകം, വെപ്പുമുടി തുടങ്ങിയവയെല്ലാം വാടകയ്ക്ക് ആവശ്യപ്പെട്ട് വരുന്നവരുടെ തിരക്കായിരുന്നു ഈ കടകളിൽ. ചമയങ്ങൾ വാടകയ്‌ക്ക് നൽകുന്നവർക്ക് ഓണക്കാലത്ത് നല്ല വരുമാനവും ലഭിച്ചിരുന്നു. സ്‌കൂളുകളിലും ബാങ്കുകളിലും മറഅരഅ ഓഫീസ് സ്ഥാപനങ്ങളിലുമൊക്കെ ഓണാഘോഷം സംഘടിപ്പിക്കുന്നതിനാൽ പലപ്പോഴും ഇവ വാടകയ്‌ക്ക് നൽകാൻ തികയാതെ വരുന്ന കാലവും ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായ രണ്ടാം വർഷമാണ് ഓണക്കാലം കൊവിഡിൽ മുങ്ങുന്നത്.

കൊവിഡിൽ മുങ്ങി ഓണക്കാലം; ചമയങ്ങൾക്കും മാവേലി വേഷങ്ങൾക്കും ആവശ്യക്കാരില്ല

കൊവിഡ് മൂലം ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം ഉത്സവങ്ങളും മറ്റും ഒഴിവാക്കിയിരുന്നതിനാൽ ചമയങ്ങൾ നൽകുന്നവർക്ക് ഓണക്കാലം ആശ്വാസമാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ചമയങ്ങളും വേഷങ്ങളും പുറത്തെടുക്കാത്തതിനാൽ ഇവ കേടുകൂടാതെ സൂക്ഷിക്കാനും ഇവർ പാടുപെടുന്നു.

വലിയ തുക മുതൽ മുടക്കി ഈ മേഖലയിലിറങ്ങിയവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. സർക്കാർ സഹായം ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടന ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന പരാതിയും ഇവർ ഉയർത്തുന്നു. പ്രതീക്ഷകൾ പൊലിഞ്ഞ ഈ മേഖലയിലെ ജനതയെ പരിഗണിക്കണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.

ALSO READ:ഓണം വിപണി ഉണർന്നു; സ്വർണ വിലയിൽ വർധനവ്

Last Updated : Aug 18, 2021, 1:46 PM IST

ABOUT THE AUTHOR

...view details