കേരളം

kerala

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എൻഎസ്എസ്

By

Published : Oct 12, 2019, 2:40 PM IST

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയശേഷം മാത്രമേ ശുപാർശകൾ നടപ്പിലാക്കാവൂവെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് പത്രക്കുറിപ്പിറക്കിയത്.

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എൻ.എസ് എസ്

കോട്ടയം: പൊതുവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എന്‍എസ്എസ്. ഖാദർ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്‍റെയും പുതിയ തസ്‌തികകൾ രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിന്‍റെയും നിയമസാധ്യതകൾ ചുണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയശേഷം മാത്രമേ ശുപാർശകൾ നടപ്പിലാക്കാവൂവെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് പത്രക്കുറിപ്പിറക്കിയത്.

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എൻ.എസ്.എസ്

നിലവിലെ സാഹചര്യത്തില്‍ സർക്കാർ മുൻ തീരുമാനങ്ങളുമായി മുമ്പോട്ട് പോകുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കുന്നു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളുടെ നിയന്ത്രണം പൊതു വിദ്യാദ്യാസ ഡയറക്‌ടറുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കം അപ്രായോഗികമാണെന്നാണ് എൻഎസ്എസിന്‍റെ വാദം. ഖാദർ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടുകൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന ആശങ്കയും എൻ.എസ്.എസ് പങ്കുവയ്ക്കുന്നു. വിഷയത്തിൽ നിയമനടപടികളുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details