കേരളം

kerala

ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്‌താവനയുമായി പാലാ രൂപത

By

Published : Sep 9, 2021, 12:01 PM IST

നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു

പാലാ രൂപത  കത്തോലിക്ക  പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്  ലൗ ജിഹാദ്  നർക്കോട്ടിക് ജിഹാദ്  Narcotic Jihad  Love Jihad  Diocese of Pala  Diocese of Pala with controversial statement
ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും ; വിവാദ പ്രസ്‌താവനയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന് പാലാ രൂപത. നർകോട്ടിക്, ലൗ ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടു നോമ്പ് പെരുനാളിന്‍റെ ഭാഗമായി കുറവിലങ്ങാട് പള്ളിയിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും കല്ലറങ്ങാട്ട് പറഞ്ഞു.

ALSO READ:പാർട്ടിയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; അച്ചടക്ക നടപടി കൂട്ടായ തീരുമാനമെന്ന് മുനീർ

കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്‌. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നു. ഹലാൽ വിവാദം ഇതിന്‍റെ ഭാഗമായിരുന്നു. അതിനാൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details