കേരളം

kerala

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു: അച്ഛൻ അറസ്റ്റിൽ

By

Published : Jan 27, 2022, 10:40 PM IST

35കാരിയായ മകളെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു  മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ  Father arrested for molesting daughter Kottayam  molesting daughter father arrested
ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു: അച്ഛൻ അറസ്റ്റിൽ

കോട്ടയം:ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. 35കാരിയായ മകളെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് ബുധനാഴ്‌ച പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ചിങ്ങവനം പൊലീസാണ് പാക്കിൽ സ്വദേശിയായ പിതാവിനെ അറസ്റ്റു ചെയ്‌തത്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ പിതാവ് ഒളിവിൽ പോകുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോൾ പിതാവ് കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പരാതിയിൽ അമ്മ പറയുന്നു. തുടർന്ന് വിവരം നഗരസഭ അംഗം ധന്യ ഗിരീഷിനെ അറിയിച്ചു. തുടർന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. വൈദ്യ പരിശോധന അടക്കം നടത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. പ്രതിയായ പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ALSO READ:സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപ

ABOUT THE AUTHOR

...view details