കേരളം

kerala

പ്രതിപക്ഷം ദുർബലമെന്ന ആരോപണം തള്ളി വി.ഡി സതീശൻ

By

Published : Aug 7, 2021, 3:05 PM IST

Updated : Aug 7, 2021, 7:47 PM IST

നിയമസഭയിൽ ബഹളം വെക്കലല്ല നിയമസഭ പ്രവർത്തനമെന്നും മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

VD Satheesan latest news  Opposition is weak news  VD Satheesan aganist allegations news  Opposition is weak allegations  VD Satheesan denies allegations that the Opposition is weak  VD Satheesan aganist allegations  വി.ഡി സതീശൻ വാർത്ത  പ്രതിപക്ഷം ദുർബലമാണെന്ന വിമർശനം  പ്രതിപക്ഷം ദുർബലമാണെന്ന വിമർശനം  പ്രതിപക്ഷം ദുർബലമല്ലെന്ന് വി.ഡി സതീശൻ  നിയമസഭ പ്രവർത്തനങ്ങൾ  മുട്ടിൽ മരം മുറി
പ്രതിപക്ഷം ദുർബലമെന്ന ആരോപണം തള്ളി വി.ഡി സതീശൻ

എറണാകുളം: പ്രതിപക്ഷം ദുർബലമാണെന്ന വിമർശനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ല. പ്രതികരിക്കേണ്ട വിഷയങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നുണ്ട്. എല്ലാ ദിവസവും നിയമസഭയിൽ ബഹളം വയ്ക്കലല്ല നിയമസഭ പ്രവർത്തനമെന്നും മുട്ടിൽ മരം മുറി ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

സാമ്പ്രദായിക ശൈലിയിൽ നിന്നു മാറി പ്രവർത്തനം

ഹൈക്കമാൻഡിൽ പരാതി നൽകിയതിനെക്കുറിച്ച് അറിയില്ല. തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. സാമ്പ്രദായിക ശൈലിയിൽ നിന്നു മാറിയുള്ള പ്രവർത്തനമായിരിക്കും പ്രതിപക്ഷം നടത്തുകയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നാണ് നേതാക്കളിൽ പലരും ആവശ്യപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടെങ്കിൽ അവർക്ക് അതിനുളള അവകാശമുണ്ടെന്നും വി.ഡി.സതീശൻ പ്രതികരിച്ചു. കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷം ദുർബലമെന്ന ആരോപണം തള്ളി വി.ഡി സതീശൻ

സമ്പൂർണ അടച്ചിടൽ പ്രതിവിധിയല്ല

കേരളത്തിൽ ഏർപെടുത്തിയ കൊവിസ് നിയന്ത്രണം അശാസ്ത്രീയമാണ്. ഏഴ് ദിവസവും തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാകണം. സമ്പൂർണ അടച്ചിടൽ അല്ല പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ അപ്രായോഗികമാണ്. പൊലീസിന് ടാർജറ്റ് നൽകി പിഴ ഈടാക്കുകയാണ്.

ജനങ്ങളോടുള്ള ക്രൂരതയാണ്. ജീവിതവും ഉപജീവന മാർഗവും നിലനിർത്തി കൊവിഡിനെ പ്രതിരോധിക്കണം. കൊവിഡ് ഉണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

also read:മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് വി.ഡി സതീശൻ

Last Updated : Aug 7, 2021, 7:47 PM IST

ABOUT THE AUTHOR

...view details