കേരളം

kerala

ആറ് വയസുകാരിയെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍

By

Published : Jul 28, 2021, 12:16 PM IST

കൊച്ചി തോപ്പുംപടി സ്വദേശി സേവ്യർ റോജനാണ് അറസ്റ്റിലായത്.

Father arrested for beating girl  child abuse case  കുട്ടിക്ക് പീഡനം  കുട്ടിയെ ഉപദ്രവിച്ച അച്ഛൻ അറസ്റ്റില്‍
ആറ് വയസുകാരിയെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍

എറണാകുളം : കൊച്ചി തോപ്പുംപടിയിൽ ആറു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ സേവ്യർ റോജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഇയാൾ ചൂരുലുപയോഗിച്ച് മർദ്ദിച്ചിരുന്നതായാണ് നാട്ടുകാരുടെ പരാതി.

കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. പരിക്കേറ്റ കുട്ടിയെ പള്ളുരുത്തിയിലെ കെയർ ഹോമിലേക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടക്കുക. അതേസമയം കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടി പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു സേവ്യർ റോജൻ കുട്ടിയെ മർദ്ദിച്ചത്. മർദ്ദനത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

അച്ഛനും മകളും മാത്രമാണ് ഒരു വീട്ടിൽ കഴിഞ്ഞിരുന്നത്. നിരന്തരമായി ഇയാൾ കുട്ടിയെ മർദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിഷയം ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

also read:ആറ് വയസുകാരനെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റില്‍

ABOUT THE AUTHOR

...view details