കേരളം

kerala

23-ാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ തുടക്കം; ചെങ്കൊടി ഉയർത്തി പിണറായി

By

Published : Apr 5, 2022, 9:55 PM IST

ഉത്‌ഘാടന പ്രസംഗത്തിൽ കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനുമെതിരെ രൂക്ഷ വിമർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

cpm party Congress pinarayi vijayan  ഇരുപത്തിമൂന്നാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ തുടക്കം  The 23rd Party Congress begins in Kannur  Party Congress Kannur  ചെങ്കൊടി ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ  സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺ​ഗ്രസ് ആരംഭിച്ചു  pinarayi vijayan
23-ാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ തുടക്കം; ചെങ്കൊടി ഉയർത്തി മുഖ്യമന്ത്രി

കണ്ണൂ‍ർ:സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചെങ്കൊടി ഉയർത്തിയത്. ഉത്‌ഘാടന പ്രസംഗത്തിൽ കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.

23-ാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ തുടക്കം; ചെങ്കൊടി ഉയർത്തി മുഖ്യമന്ത്രി

നാടിനെ തക‍ർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്‌ദമുയർത്താൻ കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനും സാധിക്കുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്. പാർലമെൻ്റിലും കേരളത്തിനായി ശബ്‌ദിക്കാൻ അവർക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺ​ഗ്രസിൻ്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാക്ഷിയായി ജനസാഗരം:പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര–വയലാറിന്‍റെ മണ്ണിൽ നിന്നും, കൊടിമരം കയ്യൂർ സമര ഭൂമിയിൽ നിന്നുമാണ് കണ്ണൂരിലെത്തിയത്. ചുവപ്പ് വോളണ്ടിയർമാരുടെ അകമ്പടിയോടെ കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടാണ് കൊടിമരം സമ്മേളന വേദിയിലേക്ക് എത്തിയത്. പി. കെ ശ്രീമതി നയിച്ച കൊടിമര ജാഥയിൽ കെ.കെ ശൈലജ ടീച്ചർ കൊടിമരം ഏറ്റുവാങ്ങി.

എം സ്വരാജ് നയിച്ച പതാക ജാഥ എംവി ഗോവിന്ദൻ ഏറ്റുവാങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, എം.എ ബേബി, ഇ.പി ജയരാജൻ, എ.വിജയരാഘവൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും, സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രതിനിധികളും, നിരീക്ഷകരും എ.കെ.ജി നഗറിൽ ഒത്തുകൂടി.

ALSO READ:പാര്‍ട്ടി കോണ്‍ഗ്രസില്‍ മാവോയിസ്റ്റ് സാന്നിധ്യം, നിരീക്ഷിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ സംഘം

ഇ.കെ നായനാർ അക്കാദമിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ്‌ പ്രതിനിധി സമ്മേളനം. ബുധനാഴ്‌ച രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ്‌ ഉദ്ഘാടനം ചെയ്യും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ്‌ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്‌. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളും നേതാക്കളും ഇതിനോടകം തന്നെ എത്തിത്തുടങ്ങിയിട്ടുണ്ട്.

ABOUT THE AUTHOR

...view details