Vegetable price 14th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
vegetable-price-14th-november-2023
സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ ഇഞ്ചി വില വലിയ മാറ്റമില്ലാതെ തുടരുന്നു. വിവിധ ജില്ലകളില്‍ വിപണിയിൽ ഏറ്റവും ഉയർന്ന വിലയിൽ തുടരുന്ന ഇഞ്ചിക്ക് കിലേയ്ക്ക് 150 രൂപ മുതൽ 160 രൂപ വരെയാണ് വില. തക്കാളിക്ക് തിരുവനന്തപുരം ജില്ലയിലാണ് വില കൂടുതല്‍. 85 രൂപയാണ് തലസ്ഥാനത്ത് ഒരു കിലോ തക്കാളിയുടെ വില. അതേസമയം എറണാകുളം, കോഴിക്കോട്,കാസർകോട് ജില്ലകളിൽ 18, 28, 28 എന്നിങ്ങനെയാണ് തക്കാളി വില.കാബേജ്, കക്കിരി, വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവക്കാണ് വിപണിയിൽ ഏറ്റവും വില കുറവുള്ളത്.