കേരളം

kerala

ഹീറോയുടെ ബൈക്കുകള്‍ക്ക് 2000 രൂപ വര്‍ധിപ്പിച്ചു

By

Published : Mar 29, 2022, 9:16 PM IST

എപ്രില്‍ അഞ്ച് മുതല്‍ വര്‍ധന നിലവില്‍ വരുമെന്ന് കമ്പനി

Hero MotoCorp to hike prices  ഹീറോ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില കൂട്ടി  ഹീറോ ഹോണ്ടയുടെ വില കൂടി
ഹീറോ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2000 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. 2000 രൂപയാണ് വാഹനത്തിന് കൂട്ടിയത്. എപ്രില്‍ അഞ്ച് മുതല്‍ വര്‍ധന നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

Also Read: 12 പേര്‍ എണ്ണാനെടുത്തത് 8 മണിക്കൂർ ; ഒരു രൂപ നാണയങ്ങൾ സ്വരുക്കൂട്ടി സ്വപ്‌ന ബൈക്ക് വാങ്ങി യുവാവ്

എന്നാല്‍ വിപണിയുടേയും മോഡലുകളുടേയും മാറ്റത്തിന് ആനുപാതികമായി വലയില്‍ മാറ്റം വരുമെന്ന് കമ്പനി അറിയിച്ചു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയുൾപ്പടെ വിവിധ കമ്പനികൾ തങ്ങളുടെ നിര്‍മാണ ചെലവ് വർധിക്കുന്നതിനാൽ അടുത്ത മാസം മുതൽ ഉത്പന്നവില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details