കേരളം

kerala

വേണം പരിരക്ഷയ്ക്കായി ഒരു ആരോഗ്യ ഇൻഷുറൻസ്: പോളിസികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

By

Published : Dec 1, 2022, 11:24 AM IST

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന നമ്മില്‍ പലരും തെറ്റിദ്ധാരണകള്‍ക്ക് പിറകെ പോകാറുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

Health insurance absorbs multiple risks if chosen prudently  Health insurance  ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാം  പണ ചെലവ് ഒട്ടുമില്ലാതെ  ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍  ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി  ഹൈദരാബാദ് വാര്‍ത്തകള്‍  ഹൈദരാബാദ് പ്രധാന വാര്‍ത്തകള്‍  national news updates  latest news in Telengana
ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാം പണ ചെലവ് ഒട്ടുമില്ലാതെ; ആരോഗ്യ ഇന്‍ഷുറന്‍സ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്നത്തെ കാലത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ മനുഷ്യന് ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. വിവിധ ജീവിത ആവശ്യങ്ങള്‍ക്കായി പോളിസികള്‍ വളരെ ഉപകാരപ്രദമായി ഉപയോഗപ്പെടുത്താമെന്നത് തന്നെയാണ് ഇന്‍ഷുറന്‍സ് പോളിസികളെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നതിന്‍റെ പ്രധാന കാരണവും.

വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് നമുക്ക് കാണാനാകും. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രാധാന്യം പലരും മനസിലാക്കിയിരുന്നില്ലെന്ന് പറയാം. കൊവിഡിന് ശേഷമാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രധാന്യത്തെ കുറിച്ച് പലരും മനസിലാക്കിയത്. എന്നാല്‍ ഇപ്പോഴും ഇത്തരം ഇന്‍ഷുറന്‍സുകളെ കുറിച്ച് യാതൊരുവിധ ധാരണകളും ഇല്ലാത്തവരുമുണ്ടെന്നതാണ് വാസ്‌തവം.

മാത്രമല്ല ആരോഗ്യ ഇന്‍ഷുറന്‍സുകളെ കുറിച്ച് മിഥ്യ ധാരണകളുള്ളവരുമുണ്ട്. ജീവിതത്തില്‍ ഇതുവരെ വലിയ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിച്ചിട്ടില്ലാത്ത താന്‍ പ്രീമിയം അടച്ചാല്‍ അത് പാഴായി പോകുമോ എന്നതാണ് പലരുടെയും സംശയം.

രോഗങ്ങള്‍ വരുമ്പോള്‍ മാത്രമല്ല പ്രതീക്ഷിക്കാതെയുണ്ടാകുന്ന അപകടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഒരു ആശ്വാസമാകുമെന്നതാണ് ഇത്തരക്കാര്‍ തിരിച്ചറിയേണ്ടത്. ഓരോരുത്തര്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ആരോഗ്യകരമായ സമയത്ത് തന്നെ അത് തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം.

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇന്‍ഷുറസുകള്‍ ആരംഭിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെന്ന് മാത്രം. നമ്മുടെ സാമ്പത്തിക നില അനുസരിച്ച് അനുയോജ്യമായ ഇന്‍ഷുറന്‍സ് തെരഞ്ഞെടുത്തതിന് ശേഷമാവണം പോളിസി എടുക്കുന്നത്.

അതല്ലെങ്കില്‍ പോളിസി നിങ്ങള്‍ക്കൊരു അധിക ഭാരമായി തോന്നിയേക്കും. നിരവധി ആളുകള്‍ തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഇത്തരം ഇന്‍ഷുറന്‍സുകളില്‍ അംഗങ്ങളായിരിക്കും. എന്നാല്‍ മറ്റൊരു മികച്ച ജോലി ലഭിക്കുമ്പോള്‍ പലര്‍ക്കും മറ്റൊരിടത്തേക്ക് മാറേണ്ടതായി വരും അതുകൊണ്ട് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് (ഹെല്‍ത്ത് ഇൻഷുറൻസ്) എന്നത് ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്ന് വളരെ വ്യത്യസ്‌തമാണ്. ചെറിയ പ്രീമിയത്തിലൂടെ വലിയ സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതാണ് ലൈഫ് ഇന്‍ഷുറന്‍സ്. പക്ഷെ ഇതില്‍ നിന്ന് ആരോഗ്യ പരിരക്ഷ ലഭിക്കില്ല. പ്രീമിയം തുക അടക്കുന്നതിന് വ്യത്യസ്‌ത കമ്പനികള്‍ക്ക് വ്യത്യസ്‌ത രീതിയായിരിക്കും.

കാൻസർ, ഹൃദയാഘാതം, വൃക്ക തകരാറുകൾ, അവയവം മാറ്റിവയ്ക്കൽ, പക്ഷാഘാതം തുടങ്ങി 60 തരം രോഗങ്ങളുള്ളവര്‍ക്ക് ഇത്തരം ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ പരിരക്ഷ ലഭിക്കും. ഒരു കോടി രൂപ വരെ നല്‍കുന്ന പോളിസികളും നിരവധിയുണ്ട്. പോളിസികളെടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് വിശദമായി മനസിലാക്കണം.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • ഓരോ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും തെരഞ്ഞെടുക്കുമ്പോള്‍ അതിനെ കുറിച്ച് നന്നായി മനസിലാക്കണം.
  • രോഗികളാണെങ്കില്‍ തങ്ങളുടെ രോഗാവസ്ഥയ്‌ക്ക് അനുയോജ്യമായ പരിരക്ഷ ലഭിക്കുമോയെന്ന് അന്വേഷിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള പോളിസി തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
  • ഭാവിയില്‍ നിങ്ങളുടെ രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശുപത്രി ചെലവുകള്‍ കൂടി വഹിക്കുന്ന പോളിസികളാവണം തെരഞ്ഞെടുക്കേണ്ടത്.
  • കുറഞ്ഞ കാത്തിരിപ്പ് കാലാവധിയുള്ള പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

സബ്‌ലിമിറ്റുകള്‍ കുറഞ്ഞ പോളിസികള്‍ തെരഞ്ഞെടുക്കുക: പ്രസവ ചികിത്സയ്‌ക്കും മറ്റ് ചില അസുഖങ്ങള്‍ക്ക് ഉപോഭോക്താക്കള്‍ക്ക് തുക നല്‍കുന്നതിന് ചില കമ്പനികള്‍ക്ക് പരിമിതികളുണ്ടാകും. ഇത്തരം പോളിസികളല്ലാതെ രോഗിയുടെ മുഴുവന്‍ ചെലവുകളും വഹിക്കുന്നവയുമുണ്ട് അത്തരം പോളിസികളാണ് ഏറ്റവും ഉത്തമം. ഇതിനെ കുറിച്ച് കൃത്യമായി മനസിലാക്കണം. ഇന്‍ഷുറൻസ് പ്രീമിയം കൂടുതലാണെങ്കിലും സബ്‌ലിമിറ്റുകള്‍ ഏറ്റവും കുറഞ്ഞ പോളിസികളാവണം തെരഞ്ഞെടുക്കേണ്ടത്. ചികിത്സ ചെലവുകള്‍ക്ക് അതായിരിക്കും നല്ലത്.

ABOUT THE AUTHOR

...view details