കേരളം

kerala

ഐസിഐസിഐ ബാങ്കില്‍ നോട്ടെണ്ണാൻ ഇനി റോബോർട്ടുകളും

By

Published : Aug 29, 2019, 10:36 AM IST

12 നഗരങ്ങളിലായി 14 റോബോർട്ടുകളെ നിയമിച്ചു. നോട്ടെണ്ണൽ ദൗത്യം റോബോര്‍ട്ടുകളെ ഏല്‍പ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക് എന്ന ബഹുമതി ഐസിഐസിഐക്ക്

ഐസിഐസിഐ ബാങ്കില്‍ നോട്ടുകളെണ്ണാന്‍ ഇനി റോബോര്‍ട്ടുകളും

മുംബൈ: ഐസിഐസിഐ ബാങ്കില്‍ നോട്ടുകളെണ്ണാന്‍ ഇനി റോബോര്‍ട്ടുകളും. ഇതോടെ നോട്ടെണ്ണൽ ദൗത്യം റോബോര്‍ട്ടുകളെ ഏല്‍പ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക് എന്ന ബഹുമതി ഐസിഐസിഐ ബാങ്കിന് സ്വന്തമാകും. ബാങ്കിന്‍റെ മുംബൈ, സങ്ക്ലി, ന്യൂഡല്‍ഹി, ബംഗളൂരു, മംഗലൂരു, ജയ്പൂര്‍, ഹൈദരാബാദ്, ചണ്ഡിഗഡ്, ഭോപ്പാൽ, റായ്പൂർ, സിലിഗുരി, വാരണാസി എന്നിവിടങ്ങളടങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ടെന്ന് ബാങ്ക് ഓപ്പറേഷന്‍സ് ആന്‍റ് കസ്റ്റമര്‍ സര്‍വ്വീസ് തലവന്‍ അനുഭൂതി സങ്കായ് പറഞ്ഞു.

ആകെ പതിനാല് റോബോര്‍ട്ടുകളെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.എത്ര ഉയര്‍ന്ന തുകയും ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തീര്‍ക്കാര്‍ പുതിയ സംവിധാനം ഏറെ സഹായകമാണെന്നും രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായം കൂടുതലായി പരിഗണിക്കുന്നുണ്ടെന്നും സങ്കായ് കൂട്ടിച്ചേര്‍ത്തു.

Intro:Body:Conclusion:

ABOUT THE AUTHOR

...view details